സൈനികരുടെ ത്യാഗവും സേവനനിഷ്ഠയും വാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. നിയന്ത്രണരേഖയിലെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷത്തിനെത്തിയ മോദി, സൈനികര്‍ രാജ്യത്തിന് പ്രചോദനമാണെന്ന് വ്യക്തമാക്കി.
പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം എല്ലാവര്‍ഷവും സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന നരേന്ദ്രമോദി ഇത്തവണയും പതിവ് തെറ്റിച്ചില്ല. ബന്തിപോര ഗുരേസ് സെക്ടറിലെ സൈനികര്‍ക്കൊപ്പമായിരുന്നു ഇത്തവണത്തെ ആഘോഷം. സൈനികര്‍ക്കൊപ്പം ഭക്ഷണം കഴിച്ച മോദി, മധുരപലഹാരവും വിതരണം ചെയ്തു. പ്രതികൂല പരിതസ്ഥിതികളോട് പൊരുതി അതിര്‍ത്തി കാക്കുന്ന സൈനികരോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സൈനികര്‍ക്കൊപ്പം നില്ക്കുന്പോള് പുതുഊര്‍ജം നിറയും. വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുകയാണെന്നും മോദി പറഞ്ഞു. രണ്ടുമണിക്കൂറോളമാണ് മോദി നിയന്ത്രണരേഖയ്ക്ക് സമീപത്തെ ക്യാംപില്‍ ചെലവഴിച്ചത്. കരസേനാ മേധാവി ബിപിന്‍ റാവത്തും ഉന്നത സൈനിക ഉദ്യോഗസ്ഥരും ആഘോഷത്തില്‍ പങ്കെടുത്തു.