അനശ്വര ചിത്രകാരന് രാജാരവിവര്‍മയുടെ ഗ്യാലക്സി ഒാഫ് മ്യുസീഷ്യന്‍സ് എന്ന ചിത്രത്തെ അടിസ്ഥാനമാക്കി നൃത്തശില്പം. ഡല്‍ഹിയില്‍ നടന്ന സാംസ്കാരിക പൈതൃകോല്‍സവ വേദിയിലായിരുന്നു നൃത്തവും നാട്യവും, , സാങ്കേതിക വിദ്യയും ഒന്നുചേര്‍ന്ന വ്യത്യസ്തമായ ഇൗ അവതരണം.ചിത്രകാരന്റെ മനസും ശരീരവും വേദിയിലേയ്ക്കെത്തി. ചിത്രത്തിനു ജന്മംനല്കുന്നതിനു മുന്‍പ് ചിത്രകാരന് തന്റെ മനോരാജ്യമണ്ഡലത്തില് നടത്തുന്ന യാത്രയാണ് പ്രമേയം.
രാജാരവിവര്‍മയുടെ ഗ്യാലക്സി ഒാഫ് മ്യുസീഷ്യന്‍സ് എന്ന ചിത്രത്തിന്റെ പിറവി നാനാത്വത്തില്‍ ഏകത്വമെന്ന ആശയത്തിലൂന്നിയായിരുന്നു അവതരണം.
വാദ്യോപകരണങ്ങളുമായി ഇന്ത്യയുടെ വ്യത്യസ്തഭാഗങ്ങളില്‍ നിന്നുമുള്ള സ്ത്രീകളെയും ഒരു വിദേശവനിതയെയുമാണ് രവിവര്‍മ തന്റെ ക്യാന്‍വാസില്‍ പകര്‍ത്തിയിട്ടുള്ളത്. എല്ലാവരും ജീവനുള്ള കഥാപാത്രങ്ങളായി വേദിയിലെത്തി. ആസ്വാദക ഹൃദയങ്ങളെ ആവേശത്തിലാക്കുന്നതായിരുന്നു പശ്ചാത്തല സംഗീതവും ചടുലമായ നൃത്ത,നാട്യചുടവുകളും. ചിത്രകലയുടെ കുലപതിക്ക് ആദരമര്‍പ്പിച്ചും ദേശീയത ഉയര്‍ത്തിപ്പിടിച്ചും തൃശൂര്‍ കഥകളി സ്കൂളാണ് ഗ്യാലക്സി ഒാഫ് മ്യുസീഷ്യന്‍സ് അവതരിപ്പിച്ചത്.