ലോക മഹാല്‍ഭുതമായ താജ്്മഹല്‍ നിര്‍മിച്ചത് രാജ്യദ്രോഹികളാണെന്ന ആരോപണവുമായി ബി.ജെ.പി എം.എല്‍.എ. താജ്്മഹല്‍ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം മാറ്റുമെന്ന ഭീഷണിയുമായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള എം.എല്‍.എ സംഗീത് സോം രംഗത്തെത്തി. ടൂറിസം ബുക്്ലെറ്റില് നിന്ന് താജ്്മഹലിനെ ഒഴിവാക്കിയതിനു പിന്നാലെയാണ് എം.എല്‍.എയുടെ വിവാദപരാമര്‍ശം.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിതിനു പിന്നാലെയാണ് താജ്്മഹലിനെച്ചൊല്ലി വിവാദങ്ങള്‍ തുടരുന്നത്. ടൂറിസം ബുക്്ലെറ്റില് നിന്ന് താജ്്മഹലിനെ ഒഴിവാക്കിയത് കുറേപ്പേരെ വിഷമിപ്പിച്ചിട്ടുണ്ട്. എന്നാല്‍ താജ്്മഹലിന് എന്ത് ചരിത്രപ്രാധാന്യമാണ് അവകാശപ്പെടാനുള്ളതെന്നാണ് സംഗീത് സോമിന്റെ ചോദ്യം. താജ്്മഹല്‍ നിര്‍മിച്ച ചക്രവര്‍ത്തി ഹൈന്ദവരെ തുടച്ചുനീക്കാന്‍ ശ്രമിച്ചയാളാണെന്നും സംഗീത് സോം ആരോപിച്ചു.
ബി.ജെ.പി എം.എല്‍.എയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. വിദ്വേഷമാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നതെന്ന് സമാജ്്വാദി പാര്‍ട്ടി ആരോപിച്ചു. ചരിത്രത്തെ നശിപ്പിക്കുകയല്ല, അതില്‍നിന്ന് പഠിക്കുകയാണ് വേണ്ടതെന്ന് എസ്.പി വക്താവ് സി.പി റായ് പറഞ്ഞു. രാജ്യദ്രോഹികളെന്നാരോപിക്കപ്പെടുന്ന ഇതേ ചക്രവര്‍ത്തിമാര്‍ നിര്‍മിച്ച ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് പ്രധാനമന്ത്രി നിര്‍ത്തലാക്കുമോയെന്ന് എെഎഎംെഎഎം നേതാവ് അസദുദീന് ഒവൈസി ചോദിച്ചു. താജ്്മഹല്‍ ഇന്ത്യയുടെ സംസ്കാരത്തിന്റെ ഭാഗമല്ലെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിഥ്യനാഥിന്റെ നിലപാടിനു പിന്നാലെയാണ് കൂടുതല്‍ ബി.ജെ.പി നേതാക്കള്‍ വിവാദപരാമര്‍ശവുമായി രംഗത്തെത്തുന്നത്.