കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഉടൻ ഏറ്റെടുക്കുമെന്ന് സോണിയ ഗാന്ധി. വര്‍ഷങ്ങളായുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഇതോടെ അവസാനമാകുമെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ദേശീയ മാധ്യമത്തോടു പറഞ്ഞു.
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആത്മകഥയുടെ പ്രകാശച്ചടങ്ങിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു സോണിയ. എന്നാൽ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനെപ്പറ്റി രാഹുൽ പ്രതികരിച്ചില്ല. ദീപാവലിക്കുശേഷം സോണിയയിൽനിന്ന് രാഹുൽ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നാണു പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
ഒക്ടോബര്‍ 25 നകം കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ വരുമെന്ന് ഈമാസമാദ്യം റിപ്പോർട്ടുണ്ടായിരുന്നു. എഐസിസി രൂപീകരിച്ച ശേഷമായിരിക്കും പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതെന്നു കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. രാഹുല്‍ ഗാന്ധിയെ അധ്യക്ഷനാക്കണമെന്നു പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കിയിരുന്നു.
പാര്‍ട്ടി അധ്യക്ഷനായി രാഹുൽ ഉടൻസ്ഥാനമേല്ക്കുമെന്ന് യുവനേതാവ് സച്ചിന് പൈലറ്റും വ്യക്തമാക്കിയിരുന്നു. ദീപാവലിക്ക് ശേഷമാകും പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് രാഹുല്‍ എത്തുക എന്നും സച്ചിന് സൂചിപ്പിച്ചു. രാഹുല്‍ മുന്നില്‍ നിന്ന് നയിക്കാനുള്ള സമയമായി. കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രാഹുല്‍ അധ്യക്ഷനാകണം എന്നാണു പാര്‍ട്ടിയുടെ പൊതുവികാരമെന്നും സച്ചിന് വ്യക്തമാക്കിയിരുന്നു.