സോളാർ ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വി.എം സുധീരനും രാഹുൽ ഗാന്ധിയുമായി വൈകിട്ട് ചർച്ച നടത്തും. നേതാക്കള്‍ എ.കെ. ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരെ കണ്ടു.
സോളാർ വിഷയം, കെപിസിസി അംഗങ്ങളുടെ പട്ടികയുമായി ബന്ധപ്പെട്ട തർക്കം എന്നിവ സംബന്ധിച്ച ചർച്ചകൾക്കായി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം എം ഹസൻ, വി എം സുധീരൻ, വി ഡി സതീശൻ എന്നിവരാണ് ഡൽഹിയിൽ ഉള്ളത്. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി നേതാക്കൾ എ.കെ ആൻറണിയുമായി ചർച്ച നടത്തി. സോളാർ വിഷയത്തിൽ കെപിസിസി എടുക്കുന്ന നിലപാടിന് ഹൈക്കമാന്റ് പൂർണ പിന്തുണ നൽകും. നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കണമെന്ന കർശന നിർദ്ദേശം ഹൈക്കമാന്റ് നൽകും. കെപിസിസി അംഗങ്ങളുടെ പട്ടിക സംബന്ധിച്ച തർക്കങ്ങൾക്കും ഇന്നത്തെ ചർച്ചയിൽ പരിഹാരമാകും.നിലവിൽ 10ഓളം അംഗങ്ങളുടെ കാര്യത്തിലാണ് തർക്കം. കേരളത്തിൽ തർക്കം പരിഹരിക്കാനാവാത്തതിൽ ഹൈക്കമാന്റിന് കടുത്ത അതൃപ്തി ഉണ്ട്.