ചരിത്രപ്രസിദ്ധമായ മൈസൂരു ദസറ ആഘോഷങ്ങള്‍ക്ക് കൊട്ടാരനഗരത്തില്‍ തുടക്കമായി. ദീപാലംകൃതമായ മൈസൂരു കൊട്ടാരവും നഗരവീഥികളുമാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. വിജയനഗര സാമ്രാജ്യവും ഹൈദരലിയും ടിപ്പു സുല്‍ത്താനും ഒടുവില്‍ വൊഡയാര്‍ രാജാക്കന്മാരും ഭരിച്ച മൈസൂരുവിന്റെ സുവര്‍ണ കാഴ്ചയാണ് ദസറ.
അംബാവിലാസ് കൊട്ടാരവും സര്‍ക്കാര്‍ മന്ദരിരങ്ങളും വഴിയോരങ്ങളും വര്ണാലംകൃതമായിക്കഴിഞ്ഞു. കന്നഡനാടിന്റെ ഉല്‍വസത്തിന് നാല് നൂറ്റാണ്ട് പിന്നിട്ടിട്ടും പകിട്ടിനും പാരമ്പര്യത്തിനും ഒട്ടും കുറവില്ല. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് വൊഡയാര്‍ രാജകുംടുംബത്തിന്റെ ഇപ്പോഴത്തെ അവകാരി യദുവീര്‍ കൃഷ്ണദത്തചാമരാജ് അധികാര ചിഹ്നങ്ങളോടെ സിംഹാസനത്തിലിരുന്നു. ചടങ്ങിന് വിവിധ നാട്ടുരാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.
കായിക മല്‍സങ്ങളും കലാസന്ധ്യയും പുഷ്പമേളയും ചലച്ചിത്രോല്വവും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. അടുത്തമാസം എട്ടുവരെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് നികുതിയിളവുണ്ട്. ഇനി വിജയദശമി ദിനത്തില്‍ ചാമുണ്ഡി ദേവിയുടെ വിഗ്രഹവുമായി 12 ആനകള്‍ കൊട്ടാരനഗരത്തിലെ രാജവീഥിയില്‍ ഇറങ്ങുന്നത് കാണാനുള്ള കാത്തിരിപ്പാണ്.