ഹരിയാനയിലെ ദേര സച്ച സൗദ ആസ്ഥാനത്ത് അറുനൂറിലേറെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. മാനഭംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ഗുര്‍മീത് റാം റഹിം താമസിച്ചിരുന്ന സിര്‍സയിലെ കേന്ദ്രത്തിലാണ് നടുക്കുന്ന കണ്ടെത്തല്‍. മോക്ഷം പ്രാപിച്ചവരുടെ അസ്ഥികൂടങ്ങളാണ് ഇവയെന്ന് റാം റഹിം അനുയായികള്‍ അവകാശപ്പെട്ടു. ആശ്രമത്തില്‍ വച്ച് കൊല്ലപ്പെട്ടവരുടേതാകാം ഇവയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. വിശദമായ അന്വേഷണത്തിനുശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനാകൂ എന്ന് എസ്ഐടി അംഗങ്ങളായ പൊലീസുദ്യോഗസ്ഥര്‍ പറഞ്ഞു. ആശ്രമവളപ്പില്‍ മുന്‍പും അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിരുന്നു.
Advertisement