E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

രോഹിന്‍ഗ്യ അഭയാര്‍ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷ·ണിയെന്ന് കേന്ദ്രസര്‍ക്കാര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രോഹിന്‍ഗ്യ അഭയാര്‍ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷ·ണിയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇവര്‍ ഭീകരസംഘടനകളില്‍ ചേരാന്‍ സാധ്യതയുള്ളതിനാല്‍ അഭയാര്‍ഥികളെ തിരിച്ചയക്കണമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. അതേസമയം ബംഗ്ലാദേശിലുള്ള രോഹിന്‍ഗ്യ അഭയാര്‍ഥികള്‍ക്ക് സഹായവുമായി ഇന്ത്യ വ്യോമസേനാവിമാനം അയച്ചു. 

ഐക്യരാഷ്ട്രസഭയുടെ വിമര്‍ശനത്തിനുശേഷവും രോഹിന്‍ഗ്യകളെ ഇന്ത്യയില്‍ നിന്ന് ഒഴിവാക്കണമെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റംവരുത്തിയില്ല. അഭയാര്‍ഥിക്യാംപുകളില്‍ കഴിയുന്ന രോഹിന്‍ഗ്യന്‍ മുസ്‍ലിംകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തു. ഭീകരസംഘടനകളില്‍ ചേര്‍ന്നേക്കുമെന്ന ഗുരുതരആരോപണം കൂടി സര്‍ക്കാര്‍ രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്കുമേല്‍ ചുമത്തി. ഇക്കാര്യത്തില്‍ യുഎന്‍ ചട്ടങ്ങള്‍ ഇന്ത്യയ്ക്ക് ബാധകമല്ലെന്നും കേന്ദ്രം നിലപാടെടുത്തു. രോഹിന്‍ഗ്യകളെ തിരിച്ചയക്കുന്നത് തടയണമെന്ന ഹര്‍ജിയിലാണ് സത്യവാങ്മൂലം. ഇന്ത്യയിലെ രോഹിന്‍ഗ്യകളുടെ കാര്യത്തില്‍ കര്‍ശന നിലപാടെടുത്ത സര്‍ക്കാരിന് പക്ഷേ ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്ന രോഹിന്‍ഗ്യകളോട് ‍വിപരീതസമീപനമാണ്. ബംഗ്ലാദേശിലെ രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്കായി ഭക്ഷ്യവസ്തുക്കളും മരുന്നും വസ്ത്രങ്ങളുമടക്കം 53 ടണ്‍ അവശ്യസാധനങ്ങള്‍ അയച്ചു. ഏഴായിരം ടണ്‍ അവശ്യവസ്തുക്കള്‍ കൂടി വരുംദിവസങ്ങളില്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അഭയാര്‍ഥികളുടെ പരിപാലനത്തിനും പുനരധിവാസത്തിനും ബംഗ്ലാദേശ് രാജ്യാന്തരസഹായം അഭ്യര്‍ഥിച്ചിരുന്നു.