E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി; ആജീവനാന്ത റോഡ് നികുതി തിരിച്ചുനല്‍കണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇതരസംസ്ഥാന റജിസ്ട്രേഷനുകളിലുള്ള വാഹനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത ആജീവനാന്ത റോഡ് നികുതി ഉടമകള്‍ക്ക് തിരിച്ചുനല്‍കാന്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം. ഇതോടെ മലയാളികള്‍ ഉള്‍പ്പെടയുള്ളവരില്‍ നിന്ന് പിരിച്ചെടുത്ത 30 കോടി രൂപ കര്‍ണാടക തിരിച്ചു നല്‍കേണ്ടിവരും.  ബെംഗളൂരുവില്‍ ഇതരസംസ്ഥാന രജിസ്ട്രേഷനുകളിലുള്ള വാഹനങ്ങല്‍ പെരുകിയതോടെയാണ് 30 ദിവസത്തിലധികം കര്‍ണാടകയില്‍ തങ്ങുന്ന വാഹനങ്ങള്‍ ആജീവനാന്ത നികുതിയടക്കണം എന്ന നിയമഭേദഗതി 2014ല്‍ കൊണ്ടുവന്നത്. 

ഇതോടെ കേരളം ഉള്‍പ്പടെയുള്ള ഇതരസംസ്ഥാന രജിസ്ട്രേഷനുകളിലുള്ള വാഹനങ്ങളുമായി കര്‍ണാടകയില്‍ എത്തിയവര്‍ക്ക് പതിനായിരം രൂപമുതല്‍ ഒന്നരലക്ഷം രൂപവരെ നികുതിയായി അടയ്ക്കേണ്ടി വന്നു. നികുതിയടയ്ക്കാത്തവരുടെ ആര്‍ സി ബുക്ക് പിടിച്ചുവച്ചു. ഇതിനെതിരെ ജസ്റ്റിസ് ഫോര്‍ നോണ്‍ കെ എ വൈഹിക്കിള്‍ ഓണേഴ്സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം കര്‍ണാടകയുടെ നിയമഭേദഗതി ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. 

എന്നാല്‍ ഹൈക്കോടതി വിധി റദ്ദാക്കണമെന്നുള്ള കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതിയും നിരാകരിച്ചു. നിയമഭേദഗതി ഹൈക്കോടതി അസാധുവാക്കിയതോടെ അധിക നികുതിയായി അടച്ച തുക തിരികെയാവശ്യപ്പെട്ട് 190 പേരാണ് വിവിധ ആര്‍ ടി ഒ ഒഫിസുകളില്‍ അപേക്ഷ നല്‍കിയത്. ഇവര്‍ക്ക് 30 കോടി രൂപയാണ് കര്‍ണാടക സര്‍ക്കാര്‍ നല്‍കേണ്ടത്. എന്നാല്‍ കേസില്‍ സര്‍ക്കാരിന് അനുകൂലമായി അന്തിമ വിധിയുണ്ടായാല്‍ വാഹന ഉടമകള്‍ തുക വീണ്ടും അടയ്ക്കാമെന്ന് എഴുതി വാങ്ങാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.