കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി രാജിവച്ചു. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് രാജി. മന്ത്രിസഭാ പുനഃസംഘടന ശനിയാഴ്ചയുണ്ടായേക്കും. റയില്‍വേ വകുപ്പ് നിതിന്‍ ഗഡ്കരിക്ക് നല്‍കാനാണ് സാധ്യത. അരുണ്‍ ജെയ്റ്റ്ലി ധനവകുപ്പ് ഒഴിയും. പീയുഷ് ഗോയല്‍ ധനമന്ത്രിയാകും. ഉമാ ഭാരതി ഉള്‍പ്പെടെ കൂടുതല്‍പേര്‍ രാജി നല്‍കിയേക്കും.
അതേസമയം, കേന്ദ്രമന്ത്രിസഭാ പുനസംഘടനാ ചര്‍ച്ചകള്‍ സജീവമാക്കി ബി.ജെ.പി കേന്ദ്രനേതൃത്വം. അരുണ്‍ ജയ്റ്റ്ലി ഉള്‍പ്പെടെ എട്ടു കേന്ദ്രമന്ത്രിമാരുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ കൂടിക്കാഴ്ച നടത്തി. ബി.ജെ.പി ദേശീയ സംഘടനാ സെക്രട്ടറി രാം ലാല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും അമിത്ഷായുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ പങ്കെടുത്തു.
പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭയില്‍ സമഗ്ര അഴിച്ചുപണിക്കാണ് നേതൃത്വം ലക്ഷ്യംെവക്കുന്നതെന്നാണ് വിവരം. നിയസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്ക് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കും. നിയസഭാതിരഞ്ഞെടുപ്പുകളുടെ ഒരുക്കളും യോഗം ചര്‍ച്ചചെയ്തു.