ഇന്ത്യന്‍ നാവിക സേനയിലെ ആറ് വനിതാ കമാന്‍ഡര്‍മാര്‍ ഇപ്പോള്‍ ഒരു ചരിത്ര ഉദ്യമത്തിലാണ്. ലോകം വലംവയ്ക്കുകയെന്ന വലിയ ലക്ഷ്യവുമായി അവര്‍ സമുദ്രപാതയിലൂടെ മുന്നേറുന്നു. ഗോവയില്‍നിന്ന് ഐ.എന്‍.എസ്. തരുണി എന്ന പായ്ക്കപ്പല്‍ ഏഴുമാസമായി അവരുടെ സ്വപ്നങ്ങളുമായി കടല്‍യാത്ര തുടരുന്നു.
യാത്ര പൂര്‍ത്തിയാകുന്നതോടെ ലോകം ചുറ്റുന്ന ആദ്യ ഇന്ത്യന്‍ വനിതാസംഘമാകും ഇവര്‍. അരങ്ങിലും അണിയറിലും ആറ് പെണ്‍കുട്ടികള്‍ മാത്രം.
ഇന്ത്യയിലെ സ്ത്രീകള്‍ക്ക് പ്രചോദനമാകാന്‍ കൂടിയാണ് ഇങ്ങനെയൊരു യാത്രയെന്ന് അവര്‍ പറയുന്നു. ആഫ്രിക്കന്‍ പ്രതീക്ഷാ മുനമ്പുതാണ്ടി ഈ പെണ്‍പട ഇന്ത്യയില്‍ തിരിച്ചെത്തുമ്പോള്‍ ലോകം കാണാന്‍ കൊതിക്കുന്ന ഒരുകൂട്ടം സ്ത്രീകള്‍ക്കു കൂടി അത് കരുത്ത് പകരും.