തമിഴ്നാട്ടില്‍ ടി.ടി.വി.ദിനകരന് പിന്തുണയുമായി കൂടുതല്‍ എം.എല്‍.എമാര്‍. എ.കെ.ബോസും ചന്ദ്രപ്രഭയുമാണ് ഇന്ന് പിന്തുണയുമായെത്തിയത്. ഇതോടെ ദിനകരവിഭാഗത്തില് ഇരുപത്തിമൂന്ന് എം.എല്‍.എമാരായി. അതേ സമയം ദിനകരന് വിഭാഗവുമായി ചേര്‍ന്ന് ഡി.എം.കെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമി ട്വീറ്റ് ചെയ്തു. നിയമസഭ വിളിച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രിയോട് നിര്‍ദേശിക്കണമെന്ന് പ്രതിപക്ഷം ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടു.
ഇന്നിപ്പോള്‍ തിരുപ്പറംകുണ്ട്രം എം.എല്‍.എ എ.കെ.ബോസും ശ്രീവില്ലിപുത്തൂര്‍ എം.എല്‍.എ ചന്ദ്രപ്രഭയും ദിനകരന് അനുകൂല നിലപാടുമായെത്തി. ഗവര്‍ണര്‍ തീരുമാനെമെടുക്കട്ടെയെന്ന് ദിനകരന് ആവര്‍ത്തിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ പാര്‍ട്ടിയുടെ സേലം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ദിനകരന് പുറത്താക്കുകയും ചെയ്തു. മറുവശത്ത് ഭരണപക്ഷം കരുതലോടെയാണ് നീങ്ങുന്നത്. നിയമസഭയിലെത്തുന്നതിന് മുമ്പ് പ്രതിപക്ഷത്തെപ്പോലും സമ്മര്‍ദത്തിലാണ് നീക്കം. അതേ സമയം ദിനകരന് വിഭാഗവുമായി ചേര്‍ന്ന് ഡി.എം.കെ. സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
ഡി.എം.കെ നേതാവ് ദുരൈമുരുകന് നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ഗവര്‍ണറെ കണ്ടു. സഭ വിളിച്ചുചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രിയോട് നിര്‍ദേശിക്കണമെന്ന് പറഞ്ഞു. നിയമവശങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്കി. ഇനി ആ തീരുമാനത്തിനായുള്ള കാത്തിരിപ്പ്.