E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

തമിഴ്നാട്ടില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടണമെന്ന് ഡിഎംകെ നേതാക്കള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തമിഴ്നാട്ടില്‍ നിയമസഭ വിളിച്ചുചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രിയോട് നിര്‍ദേശിക്കണമെന്ന് പ്രതിപക്ഷം ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടു. നിയമവശങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് ഗവര്‍ണറുടെ ഉറപ്പ്. അതേ സമയം മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ പാര്‍ട്ടി ചുമതലകളില്‍ നിന്നും ടി.ടി.വി.ദിനകരന്‍ നീക്കി. 

മുഖ്യമന്ത്രിയോട് സഭ വിളിച്ചുചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടമമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇക്കാര്യം ഗവര്‍ണറെ നേരില്‍ കണ്ട് ആവശ്യപ്പെടുകയാണ് പ്രതിപക്ഷം ചെയ്തത്. എം.കെ.സ്റ്റാലിന്‍ ചെന്നൈയില്‍ ഇല്ലാത്തതിനാല്‍ ഡി.എം.കെയിലെ മുതിര്‍ന്ന നേതാവ് ദുരൈമുരുകന്‍, കനിമൊഴി, കോണ്‍ഗ്രസ് നേതാവ് വിജയധരണി എന്നിവരാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. 113 എം.എല്‍.എമാരുടെ പിന്തുണ മാത്രമാണ് എടപ്പാടി പളനിസാമിക്കുള്ളതെന്നും ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിനെ തുടരാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് ഗവര്‍ണര്‍ പ്രതിപക്ഷത്തിന് ഉറപ്പു നല്‍കി. 

അതേ സമയം സേലം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ ട.ടി.വി ദിനകരന്‍ നീക്കി. ഒ.പി.എസ്-ഇ.പി.എസ് വിഭാഗങ്ങളെ അനുകൂലിക്കുന്ന എം.എല്‍.എമാരുടെയും എം.പിമാരുടെയും യോഗം നാളെ അണ്ണാ ഡി.എം.കെ. ആസ്ഥാനത്ത് ചേരും.