E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

യുവതി വനത്തില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അന്യമതക്കാരനെ വിവാഹം ചെയ്തതിന് ഭ്രഷ്ട് കല്‍പിക്കപ്പെട്ട യുവതി വനത്തില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കി. പ്രസവവേദന വന്നിട്ടം സഹായിക്കാന്‍ നാട്ടുകാര്‍ തയാറാകാതിരുന്നതോടെയാണ് ഗോരി പുജാരി എന്ന 19കാരി വനത്തില്‍ പ്രസവിച്ചത്. ഒഡിഷയിലെ മാല്‍ക്കന്‍ഗിരി ജില്ലയിലെ ദളപതിഗുഡ എന്ന ഗ്രാമത്തിലാണ് സംഭവം. അന്യജാതിക്കാരനെ വിവാഹം കഴിച്ചതിനാല്‍ പുറത്താക്കപ്പെട്ടതോടെ ഇരുവരും ഗ്രാമത്തിനു പുറത്ത് കുടില്‍ കെട്ടിയായിരുന്നു താമസിച്ചിരുന്നത്.

യുവതിയുടെ ഭര്‍ത്താവ് കൃഷിസ്ഥലത്തായിരുന്നതിനാല്‍ പ്രസവ വേദനയുണ്ടായപ്പോള്‍ ആശുപത്രിയില്‍ എത്തിക്കാനായില്ല. തന്നെ സഹായിക്കണമെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും യുവതി നാട്ടുകാരോട് കേണപേക്ഷിച്ചിട്ടും ആരും സഹായിക്കാന്‍ മുന്നോട്ടു വന്നില്ല. ഇതോടെ ആശുപത്രിയിലേയ്ക്ക് നടന്നു പോകാന്‍ തീരുമാനിച്ച യുവതിക്ക് ഒരു വനത്തിലൂടെ വേണമായിരുന്നു സ്ഥലത്തെത്താന്‍. ലക്ഷ്യസ്ഥലത്തെത്തും മുമ്പേ പ്രസവിക്കേണ്ടി വന്നതിനാല്‍ വനത്തില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് അവള്‍ ജന്‍മം നല്‍കി. തുടര്‍ന്ന് ഒരു ആശാവര്‍ക്കറുടെ സഹായത്തോടെ 108 ആംബുലന്‍സ് എത്തിച്ച് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.