E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

സ്വകാര്യത മൗലികാവകാശം; വിധി ഒരു വ്യക്തിയെ എങ്ങനെയെല്ലാം ബാധിക്കും?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എന്തെങ്കിലും സ്വകാര്യത ബാക്കിയുണ്ടോ? ആധാർ അപേക്ഷ അടക്കം കാർഡിലെ വിവരങ്ങളത്രയും പൊതുസ്വത്താക്കി മാറ്റിയിരിക്കുന്നു’– ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ സാക്ഷി അടുത്ത കാലത്തായി പറഞ്ഞ പരാതിയാണിത്.  പൗരൻമാരെ ആധാറിൽ ചേർക്കാർ നിയുക്തമായ സ്വകാര്യ ഏജൻസി ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ വ്യക്തിവിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടതിനോടുള്ള പ്രതികരണമായിരുന്നു സാക്ഷിയുടേത്.

ഇത് ഒരു പ്രശസ്ത വ്യക്തിയുടെ മാത്രം പരാതിയല്ല. അല്ലെങ്കിൽ പ്രശസ്തരെ മാത്രം ബാധിക്കുന്നതല്ല. ഏതൊരു സാധാരണക്കാരന്റേയും ആവലാതി കൂടിയാണ്. നിർണായകമായ ഈ വിധി ആധാർ കാർഡിനെ ആയിരിക്കും ആദ്യം ബാധിക്കുക എന്ന കാര്യത്തിൽ തർക്കമില്ല. ആധാർ കാർഡിലൂടെ ഒരു വ്യക്തിയുടെ സ്വകാര്യവിവരങ്ങൾ ചോരുന്നുവെന്ന വാദം ഏറെക്കാലമായി സജീവമായി ചർച്ച ചെയ്യപ്പെടുന്നതാണ്. രാജ്യസുരക്ഷയാണ് വലുത്, സ്വകാര്യതയല്ലെന്നായിരുന്നു ആധാർ കാർഡിനെ അനുകൂലിക്കുന്നവരുടെ പ്രധാന വാദം.

ഫോൺ ചോർത്തലിനെയും സുപ്രിംകോടതി ബാധിക്കും. ഫോൺ ചോർത്തൽ വ്യക്‌തികളുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നും ഭരണഘടനയുടെ 21–ാം വകുപ്പ് ഉറപ്പുനൽകുന്ന ജീവിതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ആണ് സുപ്രീം കോടതി നേരത്തെ തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്. ഫോണിലൂടെ സംഭാഷണമെന്നതു തികച്ചും സ്വകാര്യവും രഹസ്യസ്വഭാവമുള്ളതുമാണെന്നും കോടതി എടുത്തുപറഞ്ഞു.

1885ലെ ഇന്ത്യൻ ടെലിഗ്രാഫ് നിയമത്തിന്റെ അഞ്ചാം വകുപ്പാണു ഫോൺ ചോർത്തലിന് അധികാരം നൽകുന്നത്. സ്വകാര്യ വ്യക്‌തികൾക്ക് ആരുടെയും ഫോൺ ചോർത്താൻ നിയമം അനുമതി നൽകുന്നില്ല. സർക്കാരിന്റെ സുരക്ഷാ ഏജൻസികൾക്കു ഫോൺ ചോർത്തണമെങ്കിൽത്തന്നെ അതു കൃത്യമായ കാരണങ്ങളുടെ അടിസ്‌ഥാനത്തിലായിരിക്കണം എന്നു നിയമം വ്യക്‌തമാക്കുന്നു.

അഞ്ചു സാഹചര്യങ്ങളിൽ മാത്രമാണു സർക്കാരിനു ഫോൺ ചോർത്താൻ അനുമതിയുള്ളത്: 

∙ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് 

∙രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് 

∙മറ്റു രാജ്യങ്ങളുമായുള്ള സൗഹാർദപരമായ ബന്ധം കണക്കിലെടുത്ത് 

∙പൊതു ക്രമവുമായി ബന്ധപ്പെട്ട് 

∙കുറ്റകൃത്യം നടക്കുന്നതു തടയാൻ 

മേൽപറഞ്ഞ അടിയന്തര സാഹചര്യങ്ങളിൽ നടപടിക്രമങ്ങൾ പാലിച്ച് ഫോൺ ചോർത്താമെന്നാണു വ്യവസ്‌ഥ. പൊതുവായ അടിയന്തര സാഹചര്യം എന്നതു നിർബന്ധമായും കണക്കിലെടുക്കേണ്ട സാഹചര്യമാണെന്നു നിയമത്തിലെ 5(1) വകുപ്പ് എടുത്തുപറഞ്ഞു കോടതി വ്യക്‌തമാക്കിയിരുന്നു. 

വാട്സാപ്, ഫെയ്സ്ബുക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ കൈമാറുന്ന സ്വകാര്യ വിവരങ്ങൾ വാണിജ്യാവശ്യത്തിനു ചൂഷണം ചെയ്യുന്നതായും പരാതിയുണ്ട്. ഇന്നത്തെ സുപ്രിംകോടതിയുടെ പശ്ചാത്തലത്തിൽ ഈ വിഷയവും സജീവചർച്ചയാകും. മാത്രമല്ല ഗൂഗിൾ പ്ളേ സ്റ്റോറിൽ ഡൗൺലോഡ് ചെയ്യുന്ന ചില ആപ്പുകൾ സ്വകാര്യവിവരങ്ങൾ ചോർത്തുന്നുവെന്ന പരാതിയുമുണ്ട്. ഇത്തരം ആപ്പുകൾക്കും ഇനി നിയന്ത്രണം വരും. 

ഗൂഗിളിന്റെ മെസ്സേജിങ് ആപ്പായ അലോ ആരും ഉപയോഗിക്കരുതെന്ന് എഡ്വേർഡ് സ്‌നോഡൻ പറഞ്ഞിരുന്നു. അലോയുടെ സ്വകാര്യതാവശം ലോകമൊട്ടാകെ ചർച്ചയായിരുന്നു. അംഗങ്ങളുടെ വ്യക്തിവിവരങ്ങൾ ഫെയ്‌സ്ബുക്കുമായി പങ്കിടുന്നതിൽനിന്നു വാട്‌സാപ്പിനെ ഡൽഹി ഹൈക്കോടതി വിലക്കിയിരുന്നു. ഇത്തരം ഉത്തരവുകൾക്ക് കൂടുതൽ ബലം നൽകുന്നതാണ് ഇന്നത്തെ സുപ്രിംകോടതി വിധി. 

സ്വകാര്യ ടെലികോം കമ്പനികളിൽനിന്ന് ഉപഭോക്താക്കളുടെ കോൾ വിവരങ്ങൾ ചോരുന്നതായി പൊലീസ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. സ്വകാര്യത ഉറപ്പുവരുത്തി ഉപഭോക്താക്കൾ വിളിക്കുന്ന ഫോൺ കോളുകളുടെ വിവരങ്ങളാണ് കമ്പനിയിലെ ജീവനക്കാർ വഴി വേണ്ടപ്പെട്ടവർക്കു കൈമാറുന്നത്.

കുറ്റവാളികളുടെ പേരും മേൽവിലാസവും ലഭിക്കണമെങ്കിൽ പോലും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സമ്മതത്തോടു കൂടിയുള്ള അപേക്ഷ നൽകിയാൽ മാത്രമാണ് ഇത്തരത്തിലുള്ള വിവരങ്ങൾ പുറത്തേക്കു നൽകുക. അതും പൊലീസിനു നേരിട്ടു മാത്രം. എന്നാൽ, ടെലികോം കമ്പനിയിൽ പരിചയക്കാരുണ്ടെങ്കിൽ വിവരങ്ങൾ ലഭിക്കാൻ പ്രയാസമില്ലെന്ന അവസ്ഥയാണ്. പല സ്വകാര്യ അന്വേഷണ ഏജൻസികൾക്കും വിവരങ്ങൾ ചോർത്തി നൽകുന്നതിന് ഇത്തരത്തിലുള്ള കമ്പനി ജീവനക്കാർ ഉണ്ട്. അവർക്കു മാസപ്പടി വേറെ കിട്ടും. സോളർ കേസിൽ കോൾ വിവരങ്ങൾ ആദ്യം പുറത്തുവിട്ടത് കൊച്ചിയിലെ സ്വകാര്യ ഏജൻസിയായിരുന്നു. 

പൊലീസ് കേസന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങൾക്കു വേണ്ടി ടെലികോം കമ്പനികളിൽ അപേക്ഷ നൽകി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് നിയമലംഘനം നടത്തി കമ്പനികൾ വിവരങ്ങൾ ചോർത്തി മറ്റുള്ളവർക്കു നൽകുന്നത്. ഇന്നത്തെ സുപ്രിംകോടതി വിധി സ്വകാര്യം ടെലികോം കമ്പനികളേയും ബാധിക്കുമെന്നു സാരം.