E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

രാഷ്ട്രീയ പ്രതിസന്ധി; മന്ത്രിമാരോട് ചെന്നൈയിലെത്താന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കെ മന്ത്രിമാരോട് ചെന്നൈയിലെത്താന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ആവശ്യപ്പെട്ടു. ശശികലയെ പുറത്താക്കാന്‍ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ വിളിക്കുന്ന കാര്യം മന്ത്രിമാരുമായി ചര്‍ച്ചചെയ്യും. ശശികലയുടെ പുനപരിശോധന ഹര്‍ജികൂടി തള്ളിയതോടെ ഭരണപക്ഷത്തിന് ആത്മവിശ്വാസം കൂടി. സമ്മര്‍ദ തന്ത്രം കടുപ്പിച്ച് ദിനകരന്‍ വിഭാഗവും രംഗത്തെത്തി.

ഇന്നലെ അരിയാളൂരില്‍ എം.ജി.ആര്‍.ജന്മശതാബ്ദിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ ഇ.പി.എസും ഒ.പി.എസും ഒന്നിച്ച് പങ്കെടുത്തിരുന്നു. അതിനുശേഷമാണ് മന്ത്രിമാരോട് പരിപാടികള്‍ റദ്ദാക്കി ചെന്നെയിലേക്ക് എത്താന്‍ രാത്രി മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. രാഷ്ട്രീപരമായും ഭരണപരമായും നിലനില്‍ക്കുന്ന പ്രതിസന്ധിയും പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ വിളിക്കുന്ന കാര്യവും ചര്‍ച്ച ചെയ്യും. സര്‍ക്കാരിനെ ആര്‍ക്കും താഴെയിറക്കാനാവില്ലെന്ന് എടപ്പാടി പളനിസാമി പറഞ്ഞു. 

ദിനകരന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയില്ലെങ്കിലും പഴയ വിശ്വസ്തരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി വാര്‍ത്താക്കുറിപ്പിറക്കി. പുതുച്ചേരിയിലുള്ള എം.എല്‍.എമാരെ സന്ദര്‍ശിക്കാനും സാധ്യതയുണ്ട്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടണമെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയെങ്കിലും വിമത എം.എല്‍.എമാരില്‍ പ്രതിപക്ഷത്തിന് പൂര്‍ണ വിശ്വാസമില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ കൂടിയാലോചനകള്‍ക്ക് ശേഷമേ, ഭരണഘടനപരമായ ഉത്തരവാദിത്തങ്ങള്‍ ഗവര്‍ണര്‍ നിറവേറ്റുവന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കോടതിയെ സമീപിക്കുകയുള്ളൂ.