മുസ്ലീം സ്ത്രീകളുടെ തുല്യത ഉറപ്പാക്കുന്ന വിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീ ശക്തീകരണത്തിനായുള്ള ഉറച്ച കാല്‍വെപ്പാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. വിധി ചരിത്രപരമെന്നായിരുന്നു ബി.ജെ.പി ദേശീയഅധ്യക്ഷന്‍ അമിത്ഷായുടെ പ്രതികരണം. നിയമനിര്‍മാണം നടത്തണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെതുടര്‍ന്ന് എല്ലാ രീതിയിലുമുള്ള തലാഖുകളും നിരോധിക്കാനായിരിക്കും ഇനി കേന്ദ്രസര്‍ക്കാര്‍ നീക്കം.
ആറുമാസത്തിനുള്ളില്‍ പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. വിധി പ്രസ്താവിച്ച ഭരണഘടനാ െബഞ്ചിലെ അംഗങ്ങളായ ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാറും ജസ്റ്റിസ് എസ് അബ്ദുള്‍ നസീറുമാണ് നിയമനിര്‍മാണം ആവശ്യപ്പെട്ടത്. തലാഖിന് ഭരണഘടനാ സാധുതയില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ സ്വതന്ത്രമായ നിയമനിര്മാണത്തിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. വിധിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയഅധ്യക്ഷന്‍ അമിത്ഷായും പ്രതികരിച്ചു.
നിക്കാഹ് ഹലാല, ബഹുഭാര്യത്വം ഉള്‍പ്പെടെയുള്ള ആചാരങ്ങള്‍കൂടി നിയമനിര്‍മാണത്തിന്റെ പരിധിയില്‍ കൊണ്ടുവന്നേക്കാം. എന്നാല്‍ പ്രസ്തുതവിഷയങ്ങള് പിന്നീട് പരിഗണിക്കുമെന്നായിരുന്നുവാദം നടക്കുന്പോള് കോടതിയുടെ നിലപാട്. അതേസമയം നിയമനിര്‍മാണം നടത്തിയില്ലെങ്കിലും സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ ആറുമാസം കഴിഞ്ഞാലും മുത്തലാഖിന് നിയമപരിരക്ഷ ലഭിക്കില്ല.