കർണാടകയിലെ ഹംപിയിലെ ചരിത്രസ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്ത പുതിയ 50 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. മഹാത്മാഗാന്ധി (പുതിയ) സീരീസില്‍ ഉള്‍പ്പെടുന്ന നോട്ടുകളുടെ അടിസ്ഥാനനിറം ഫ്ലൂറസന്റ് നീലയാണ്.
66 മില്ലി മീറ്റര്‍ വീതിയും 135 മില്ലി മീറ്റർ നീളവും ഉള്ളതാണു പുതിയ നോട്ടുകളെന്നും ആര്‍ബിഐ അറിയിച്ചു. പുതിയ നോട്ടുകള്‍ വന്നാലും പഴയ നോട്ടുകള്‍ വിപണിയില്‍ തുടരും.