E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

ഇൻഫോസിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പദവില്‍നിന്ന് വിശാൽ സിക്ക രാജിവച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മാനേജ്മെന്റ് തലപ്പത്തെ ഭിന്നതകള്‍ക്കു പിന്നാലെ വിശാല്‍ സിക്ക ഇന്‍ഫോസിസ് സിഇഒ സ്ഥാനം രാജിവച്ചു. സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ തുടര്‍ച്ചയായ വിമര്‍ശനങ്ങളാണ് രാജിക്ക് കാരണമെന്ന് ഇന്‍ഫോസിസ് അറിയിച്ചു. കമ്പനിയുടെ ഓഹരിമൂല്യം എട്ടുശതമാനം ഇടിഞ്ഞു 

സിക്കയെ സിഇഒ പദവിയില്‍ നിന്ന് മാറ്റി ചീഫ് ടെക്നോളജി ഓഫിസറാക്കുകയാണ് സ്ഥാപനത്തിനു നല്ലതെന്ന് സ്വതന്ത്ര ഡയറക്ടര്‍മാര്‍ തന്നോടു പറഞ്ഞതായി നാരായണമൂര്‍ത്തി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ‌രാജി. മൂന്നുവര്‍ഷം മുമ്പ് ചുമതലയേറ്റ നാള്‍ മുതല്‍ ഇന്‍ഫോസിസിനുണ്ടായ പുരോഗതി എണ്ണിപ്പറഞ്ഞാണ്സിക്കയുടെ രാജിക്കത്ത്. ഒഴിയാന്‍ കാരണം വിമര്‍ശനങ്ങളും. ഇവയ്ക്കെല്ലാം മറുപടി പറഞ്ഞ് സമയം കളയാന്‍ മാത്രം സമയം മനുഷ്യജീവിതത്തിനില്ല. പരസ്പരബഹുമാനമുള്ള ക്രിയാത്കമായ പ്രവര്‍ത്തനമേഖലകളിലേക്ക് മടങ്ങിപ്പോവുകയാണെന്നും സിക്ക വ്യക്തമാക്കുന്നുണ്ട്. നാരായണമൂര്‍ത്തിയുടെ വെളിപ്പെടുത്തല്‍ വെറും അഭ്യൂഹമാണെന്നാണ് ഇന്‍ഫോസിസിന്റെ പ്രതികരണം. ഭിന്നതകള്‍ പരിഹരിക്കുന്നതിന് കഴിഞ്ഞ ഒരുവര്‍ഷമായി നടത്തുന്ന ശ്രമങ്ങള്‍ മൂര്‍ത്തിയുടെ നിലപാട് മൂലം വെറുതെയായെന്നും കമ്പനി അറിയിച്ചു. ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ യു.ബി.പ്രവീണ്‍ റാവുവിനാണ് താല്‍ക്കാലിക ചുമതല. പുതിയ സിഇഒയെ കണ്ടെത്തുന്നതുവരെ സിക്ക എക്സിക്യുട്ടീവ് വൈസ് ചെയര്‍മാനായി തുടരും. രാജ്യത്തെ രണ്ടാമത്തെ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഓഹരിമൂല്യം സിക്കയുടെ രാജിക്കു പിന്നാലെ എട്ടുശതമാനം ഇടിഞ്ഞു