ബീഹാര്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 56 കവിഞ്ഞു. പതിമൂന്ന് ജില്ലകളിലായി 69 ലക്ഷം പേരെ പ്രളയക്കെടുതി ബാധിച്ചതായി ബിഹാര്‍ മുഖ്യമന്ത്രി. മൂന്നു ദിവസമായി പ്രദേശത്ത് കനത്തമഴതുടരുകയാണ്. പ്രളയബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഹെലികോപ്റ്ററില്‍ യാത്രചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇൗസ്റ്റ് ചമ്പാരന്‍, വെസ്റ്റ് ചമ്പാരന്‍, ദര്‍ഭംഗ, മധുബനി ജില്ലകളിലാണ് പ്രളയം നാശം വിതച്ചത്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Advertisement