ഇനി തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നമ്പറിനും പോർട്ടബിലിറ്റി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടർ പട്ടിക ഒരു ഡാറ്റാ ബേസിലേക്ക് മാറ്റുന്നതോടെ താമസം മറ്റൊരു സംസ്ഥാനത്തേക്ക് മാറിയാലും തിരിച്ചറിയൽ കാർഡ് നമ്പർ മാറ്റേണ്ടി വരില്ല. ദേശീയ തലത്തിലുള്ള ഏകജാലക സംവിധാനം പൂർണമായും ഓൺലൈൻ ആയി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചു.
നിലവിൽ ഓരോ സംസ്ഥാനവും അതത് സംസ്ഥാനത്തെ വോട്ടർമാരുടെ വിവരങ്ങൾ മാത്രമുള്ള ഇലക്ടറൽ റോൾ മാനേജ്മെന്റ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഈ മാസം അവസാനത്തോടെ രാജ്യമെമ്പാടുമുളള വോട്ടർമാരുടെ വിവരങ്ങൾ ഒറ്റ സോഫ്റ്റ്വെയർ ആകും കൈകാര്യം ചെയ്യുക. ERO NETഎന്ന ഈ സംവിധാനം പൂർണമായും ഓൺലൈൻ ആയി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചു.
എല്ലാ സംസ്ഥാനത്തെയും വിവരങ്ങൾ ഒറ്റ ഡാറ്റാബേസിലേക്ക് വരുന്നതോടെ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് താമസം മാറിയാലും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിലെ നമ്പർ മാറ്റേണ്ടി വരില്ല. വിലാസം അടക്കമുള്ള വിവരങ്ങൾ തിരുത്താൻ ഓൺലൈൻ ആയി അപേക്ഷ നൽകാം. ഇരട്ടിപ്പുള്ള വോട്ടുകൾ നീക്കം ചെയ്യാൻ പുതിയ സംവിധാനത്തിലൂടെ സാധ്യമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കണക്കുകൂട്ടുന്നു.