E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

ക്വിറ്റിന്ത്യാ പ്രക്ഷോഭം: സ്വാതന്ത്ര്യസമരസേനാനികളെ ആദരിച്ച് രാജ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ക്വിറ്റിന്ത്യാ പ്രക്ഷോഭത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യസമരസേനാനികളെ ആദരിച്ച് രാജ്യം. കേരളത്തില്‍ നിന്ന് എ.എസ്. നാരായണപിളളയെയും ആഗസ്തി മത്തായിയേയും ആദരിച്ചു. രാഷ്ട്രപതി ഭവനിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. 

മഹാത്മാ ഗാന്ധിയുടെ ആഹ്വാനപ്രകാരം രാജ്യമെങ്ങും ക്വിറ്റിന്ത്യാ പ്രക്ഷോഭം പൊട്ടിപുറപ്പെട്ടത് നാരായണപിളളയും ആഗസ്തി മത്തായിയും ഇന്നലെയെന്ന പോലെ ഓര്‍ക്കുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടണമെന്ന് മുദ്രാവാക്യം വിളിച്ചവരെ സര്‍ സിപിയുടെ അഞ്ചുരൂപ പൊലീസ് തിരഞ്ഞുപിടിച്ച് നരനായാട്ട് നടത്തി. ആഗസ്തി മത്തായിക്ക് പാലാ, തൊടുപുഴ, കോട്ടയം സബ്ജയിലുകളില്‍ കൊടിയമര്‍ദനമേറ്റു. തൊണ്ണൂറ്റിരണ്ടാം വയസിലും പോരാട്ടവീര്യം കാത്തുസൂക്ഷിക്കുകയാണ് പാലാ രാമപുരത്തെ ഈ സ്വാതന്ത്ര്യസമരസേനാനി. 

എ.എസ്. നാരായണപിളള സമരത്തിനിറങ്ങുന്പോള്‍ പ്രായം പതിനെട്ട്. സി.എ. ജോസഫ്, പനച്ചിക്കല്‍ ചാക്കോ എന്നിവര്‍ക്കൊപ്പം തൊടുപുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച നാരായണപിളളയ്ക്ക് പിന്നീട് വര്‍ഷങ്ങളോളം ഒളിവില്‍ കഴിയേണ്ടിവന്നു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഇരുവരെയും ആദരിച്ചു. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ പങ്കെടുത്തു.