E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

ഗുജറാത്തിലേത് ഫാസിസത്തിന്‍റെ മേലുള്ള ജനാധിപത്യത്തിന്‍റെ വിജയം: അഹമ്മദ് പട്ടേല്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗുജറാത്തിലേത് ഫാസിസത്തിന്‍റെ മേലുള്ള ജനാധിപത്യത്തിന്‍റെ വിജയമെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസ് മുക്ത ഭാരതം ബിജെപിയുടെ നടക്കാത്ത സ്വപ്നമാണെന്നും അഹമ്മദ് പട്ടേല്‍ മനോരമന്യൂസിനോട് പറഞ്ഞു. പട്ടേലിന് വോട്ടു ചെയ്ത ബിജെപി എംഎല്‍എയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചതായി എഐസിസി സെക്രട്ടറി ദീപക് ബാബറിയ പറഞ്ഞു. അതേസമയം അഹമ്മദ് പട്ടേലിന്‍റെ വിജയത്തിന് വഴിയൊരുക്കിയ തിരഞ്ഞെടുപ്പുകമ്മിഷന്‍‌ ഇടപെടലിനെതിരെ ബിജെപി കോടതിയെ സമീപിക്കും. 

ഗുജറാത്ത് രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തന്ത്രങ്ങളെ മറികടന്ന് സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമദ് പട്ടേല്‍ വിജയിച്ചത് കോണ്‍ഗ്രസിനു നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഈ വിജയത്തിന്‍റെ ചുവടു പിടിച്ചാകും ഉടന്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുക. ഫാസിസത്തിന്‍റെ മേലുള്ള ജനാധിപത്യത്തിന്‍റെ വിജയമാണെന്നായിരുന്നു രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച അഹമ്മദ് പട്ടേലിന്‍റെ പ്രതികരണം. തിരഞ്ഞെടുപ്പില്‍ വോട്ടുമറിച്ച എംഎല്‍എമാര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുക്കുമെന്നും അഹമ്മദ് പട്ടേല്‍ മനോരമന്യൂസിനോട് പറഞ്ഞു. 

അതേസമയം കോണ്‍ഗ്രസിനു വോട്ടുചെയ്ത ബിജെപി എം.എല്‍ എ നളിന്‍ കൊത്താഡിയയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചതായി എഐസിസി സെക്രട്ടറി ദീപക് ബാബറിയ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യം ചര്‍ച്ചചെയ്യും. ഗുജറാത്തില്‍ ബിജെപിയുടെ തകര്‍ച്ചയുടെ തുടക്കമാണ് ഇതെന്നും ബാബറിയ പറഞ്ഞു. 

എന്നാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പുഫലം കോടതിയില്‍ നേരിടാനാണ് ബിജെപിയുടെ തീരുമാനം. ചട്ടംലംഘിച്ച രണ്ട് എംഎല്‍എമാരുടെ വോട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അസാധുവാക്കിയതാണ് ബിജെപിക്ക് തിരിച്ചടിയായത്