E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

ഗുജറാത്തിലെ രാജ്യസഭാതിരഞ്ഞെടുപ്പുഫലം കോടതിയിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗുജറാത്തിലെ രാജ്യസഭാതിരഞ്ഞെടുപ്പുഫലം കോടതിയിലേക്ക്. അഹമ്മദ് പട്ടേലിന്റെ വിജയത്തിന് വഴിയൊരുക്കിയ തിരഞ്ഞെടുപ്പുകമ്മിഷന്‍‌ ഇടപെടലിനെതിരെ ബിജെപി ഹര്‍ജി നല്‍കും. ചട്ടംലംഘിച്ച രണ്ട് എംഎല്‍എമാരുടെ വോട്ട് കമ്മിഷന്‍ അസാധുവാക്കിയതാണ് പട്ടേലിന് തുണയായത്. പട്ടേലിനൊപ്പം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അമിത് ഷായേയും സ്മൃതി ഇറാനിയേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. 

ഒരുപകലും രാത്രിയും മുഴുവന്‍ നീണ്ട കയറ്റിറക്കങ്ങള്‍ക്കൊടുവിലാണ് അഹമ്മദ് പട്ടേല്‍ രാജ്യസഭാംഗത്വം നിലനിര്‍ത്തിയത്. അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി പയറ്റിയ തന്ത്രങ്ങളെല്ലാം രണ്ട് കോണ്‍ഗ്രസ് വിമതരുടെ അമിതാവേശത്തില്‍ പൊലിഞ്ഞു. വോട്ടുചെയ്തശേഷം അമിത് ഷായെ ബാലറ്റ് ഉയര്‍ത്തിക്കാട്ടിയ നടപടി ചട്ടലംഘനമാണെന്ന് തിരഞ്ഞെടുപ്പുകമ്മിഷന്‍ വിധിച്ചതോടെ ബിജെപിക്ക് ലഭിച്ച രണ്ടുവോട്ട് അസാധുവമായി. ജെഡിയുവിന്റേയും എന്‍സിപിയുടേയും ഓരോ അംഗങ്ങള്‍ക്ക് പുറമേ ബിജെപിയുടെ നളിന്‍ കൊത്താഡിയ കൂടി പട്ടേലിന് വോട്ടുചെയ്തു. ജയത്തിനാവശ്യമായ കൃത്യം 44 വോട്ട് നേടിയ പട്ടേലിന് ആശ്വാസം. കോണ്‍ഗ്രസിന് ആവേശവും. 

പുലര്‍ച്ചെ 1.50 നാണ് ഫലം പ്രഖ്യാപിച്ചത്. ഇതിനുമുന്‍പുള്ള ഒന്‍പതുമണിക്കൂര്‍ നേരം ഡല്‍ഹിയിലെ തിരഞ്ഞെടുപ്പുകമ്മിഷന്‍ ആസ്ഥാനത്ത് കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ വിമതരുടെ വോട്ട് റദ്ദാക്കുന്നതിനെച്ചൊല്ലി നേര്‍ക്കുനേര്‍ പോരാട്ടം നടത്തിയിരുന്നു. ഒന്നരമണിക്കൂറിനിടെ മൂന്നുതവണയാണ് ഇരുപാര്‍ട്ടികളുടേയും പ്രതിനിധിസംഘങ്ങള്‍ കമ്മിഷനെ കണ്ടത്. ഒടുവില്‍ ജയം കോണ്‍ഗ്രസിന്. പക്ഷേ തീരുമാനം കോടതിയിലെത്തിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചതോടെ യുദ്ധം ഇനിയും നീളുമെന്നുറപ്പായി.