E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

ടിടിവി.ദിനകരന്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു; അണ്ണാഡിഎംകെയില്‍ പ്രതിസന്ധി രൂക്ഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ടി.ടി.വി.ദിനകരന്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതോടെ അണ്ണാ ഡി.എം.കെയില്‍ പ്രതിസന്ധി രൂക്ഷമായി. ദിനകരന്‍റെ തീരുമാനത്തെ എതിര്‍ത്ത് എടപ്പാടി വിഭാഗം രംഗത്തെത്തി. മൂന്ന് എം.എല്‍.എമാര്‍ ദിനകരന്‍ നല്‍കിയ പാര്‍ട്ടി ഭാരവാഹിത്വം വേണ്ടെന്നുവച്ചു. 

ശശികലയുടെ അംഗീകാരത്തോടെ കഴിഞ്ഞദിവസമാണ് അണ്ണ ഡി.എം.കെ അമ്മയുടെ പുതിയ അറുപത്തിനാല് ഭാരവാഹികളെക്കൂടി ദിനകരന്‍ പ്രഖ്യാപിച്ചത്. പാര്‍ട്ടിയെയും സര്‍ക്കാരിനേയും എടപ്പാടി പളനിസ്വാമിയാണ് നയിക്കുക എന്ന മന്ത്രി ഡി.ജയകുമാറിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ദിനകരന്‍റെ നീക്കം. എന്നാല്‍ പാര്‍ട്ടിയില്‍ സ്വാധീനമുറപ്പിക്കാനുള്ള ദിനകരന്‍റെ ശ്രമം എടപ്പാടി വിഭാഗത്തെ ആശങ്കയിലാക്കി. പരസ്യ പ്രതികരണം എടപ്പാടി നടത്തിയില്ലെങ്കിലും വിശ്വസ്തനായ ജയകുമാര്‍ ദിനകരന്‍റെ നീക്കത്തിനെതിരെ രംഗത്തുവന്നു. ശശികലയുടെ സെക്രട്ടറി സ്ഥാനവും ദിനകരന്‍റെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും ചോദ്യം ചെയ്യപ്പെടുമ്പോള്‍ എങ്ങനെയാണ് മറ്റ് ഭാരവാഹികളെ പ്രഖ്യാപിക്കുക എന്ന് ജയകുമാര്‍ ചോദിച്ചു. 

എം.എല്‍.എമാരായ കെ.പളനി, സത്യ പനീര്‍സെല്‍വം, എ.കെ.ബോസ് എന്നിവര്‍ ദിനകരന്‍ നല്‍കിയ പാര്‍ട്ടി ചുമതല ഏറ്റെടുക്കില്ല. രണ്ടില ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയ സത്യവാങ്മൂലം സംബന്ധിച്ചും തര്‍ക്കം ഉടലെടുത്തു.