E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

രാഹുല്‍ ഗാന്ധി ആക്രമണത്തിനിരയായ കേസില്‍ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആക്രമണത്തിനിരയായ കേസില്‍ ബിജെപി പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു. മൂന്ന് ബിജെപി പ്രവര്‍ത്തകരെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. തനിക്ക് നേരേയുണ്ടായ ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് രാഹുല്‍ ഗാന്ധി രാവിലെ ആരോപിച്ചിരുന്നു. എന്നാല്‍ രാഹുലിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ് പറഞ്ഞു. 

അക്രമത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചില്ലല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആക്രമണത്തിന് ഒത്താശ ചെയ്യുന്നവര്‍ എങ്ങനെ അപലപിക്കുമെന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം. 

പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെയുളള രാഹുലിന്‍റെ ആരോപണം കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ് തളളി. ബുളളറ്റ് പ്രൂഫ് വാഹനം നല്‍കാമെന്ന് രാഹുലിനെ അറിയിച്ചിരുന്നതാണെന്നും രവിശങ്കര്‍പ്രസാദ് പറഞ്ഞു. 

രാഹുലിന് നേരേയുണ്ടായ ആക്രമണം ബിജെപിയുടെ ഫാസിസ്റ്റ് മുഖമാണ് പ്രകടമാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്നലെ അഹമദാബാദില്‍ വെളളപ്പൊക്കമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കവെയാണ് രാഹുല്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് ആക്രമണമുണ്ടായത്.