E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

മുന്‍കേന്ദ്രമന്ത്രി പി.ചിദംബരത്തിന്‍റെ മകനെതിരെ ലുക്ക്ഔട്ട് നോട്ടിസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ ആഭ്യന്തരമന്ത്രാലയം ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെയും സി.ബി.ഐയുടെയും ആവശ്യപ്രകാരമാണ് വിമാനത്താവളങ്ങള്‍ക്ക് നോട്ടിസ് നല്‍കിയത്. നോട്ടിസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം നേരിടുന്ന കാര്‍ത്തി ചിദംബരത്തിനും മറ്റ് നാലുപേര്‍ക്കും എതിരെയാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യം വിടുന്നത് തടയാനാണ് ആഭ്യന്തരമന്ത്രാലയം വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടിസ് നല്‍കിയത്. 2008ല്‍ ഐ.എന്‍.എക്സ് മീഡിയ എന്ന സ്ഥാപനത്തിന് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനുള്ള അനുമതി നേടിക്കൊടുക്കാന്‍ കാര്‍ത്തി ചിദംബരം കോഴവാങ്ങിയെന്നതടക്കം, സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ കാര്‍ത്തിക്കെതിരെയുണ്ട്.

കഴിഞ്ഞ മെയ് പതിനാറിന് ചിദംബരത്തിന്‍റെയും കാര്‍ത്തി ചിദംബരത്തിന്‍റെയും ചെന്നൈയിലേയും ഡല്‍ഹിയിലേയും വസതികളില്‍ സി.ബി.ഐ റെയ്ഡും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയത്. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണെന്നും ലുക്കൗട്ട് നോട്ടിസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കേസ് തിങ്കളാഴ്ച പരിഗണിക്കും.