E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ച ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ആദായനികുതി റെയ്ഡ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന കര്‍ണാടക റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. കര്‍ണാടക ഊര്‍ജമന്ത്രി ഡി.കെ.ശിവകുമാറിന്റെ വീട് ഉള്‍പ്പെടെ മറ്റ് മുപ്പത്തിരണ്ടിടങ്ങളിലും പരിശോധന നടത്തി. ശിവകുമാറിന്റെ വീട്ടിലും ഓഫീസുകളിലും നിന്ന് ഒന്‍പതുകോടിരൂപ കണ്ടെത്തി. കേന്ദ്ര ഏജന്‍സിയെ ബിജെപി രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. 

ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എ മാരെ പാര്‍പ്പിച്ചിരിക്കുന്നു രാമനഗര ജില്ലയിലെ ഈഗിള്‍ട്ടണ്‍ റിസോട്ടിലാണ് ആദായ നികുതി വകുപ്പ് ആദ്യമെത്തിയത്. റിസോട്ടിലെ ഒാഫിസിലുണ്ടായിരുന്ന മന്ത്രി ഡി കെ ശിവകുമാറിനെ മറ്റൊരിടത്തേക്ക് മാറ്റിയ ശേഷം പരിശോധന ആരംഭിച്ചു. ഇതിനുപിന്നാലെ മന്ത്രിയുടെ ബെംഗളൂരുവിലെയും മൈസൂരുവിലെയും ഡല്‍ഹിയിലെയും വീടുകളിലും ഒാഫിസുകള്‍ക്ക് പരിശോധന തുടങ്ങി. സഹോദരനും എം പിയുമായ ഡി കെ സുരേഷിന്റെ വീട്ടിലും മറ്റ് ബന്ധുക്കളുടെ വീടുകളിലും ഉച്ചയോടെ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരെത്തി.ബെംഗളൂരു സദാശിവനഗറിലുള്ള വസതിയില്‍ ഡി കെ ശിവകുമാറിനെ എത്തിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്തുണയുമായി സംഘടിച്ചു. പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. രാഷ്ട്രീയപ്രേരിതമായ പരിശോധനയാണ് നടക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു. റെയ്ഡില്‍ പ്രതിഷേധിച്ച് ഡി കെ ശിവകുമാറിന്റെ മണ്ഡലമായ കനക്പുരയിലും മൈസൂരുവില്‍ ഹുബ്ബള്ളിയിലും പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും , അമിത് ഷായ്ക്കുമെതിരെ മുദ്രാവാക്യം വിളിച്ചു തെരുവിലിറങ്ങി 

നികുതി വെട്ടിപ്പ് കേസില്‍ ഏപ്രില്‍ ആദായ നികുതി വകുപ്പ് ശിവകുമാറിനെ ചോദ്യം ചെയ്തിരുന്നു. തെളിവുശേഖരണത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പരിശോധന എന്നും ബംഗളൂരുവില്‍ കഴിയുന്ന ഗുജറാത്തില്‍ നിന്നുള്ള ബി ജെ പി എം.എല്‍.എ മാരുമായി പരിശോധനയ്ക്ക് ബന്ധമില്ലന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. ഈഗിള്‍ട്ടണ്‍ റിസോട്ടില്‍ കഴിയുന്ന ഗുജറാത്ത് എം എല്‍ എ മാരുടെ സംരക്ഷണ ചുമതല ഡി കെ ശിവകുമാറിനെയാണ് കോണ്‍ഗ്രസ് ഏര്‍പ്പിച്ചിരുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :