പാവപ്പെട്ടവര്‍ക്കുള്ള പാചകവാതക സബ്സിഡി തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍. അനര്‍ഹര്‍ക്കുള്ള സബ്സിഡിയാണ് നിര്‍ത്തുന്നതെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജ്യസഭയില്‍ അറിയിച്ചു. പ്രശ്നത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവാത്തത് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളത്തിനു കാരണമായി
പാചകവാതക സബ്സിഡി പൂര്‍ണമായി പിന്‍വലിക്കാനും വില കൂട്ടാനുമുള്ള സര്‍ക്കാര്‍ തീരുമാനം പാര്‍ലമെന്റിന്റെ ഇരുസഭകളേയും പ്രക്ഷുബ്ധമാക്കി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്ന് രാജ്യസഭ രണ്ട് തവണ നിര്‍ത്തിവച്ചു. പ്രതിപക്ഷ ബഹളത്തിനിടയ്ക്ക് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് വിശദീകരണവുമായി രംഗത്തെത്തി. അനര്‍ഹര്‍ക്കുള്ള സബ്സിഡിയാണ് നിര്‍ത്തലാക്കിയതെന്നും പാവപ്പെട്ടവര്‍ക്കുള്ള സബ്സിഡി തുടരുമെന്നും മന്ത്രി അറിയിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് സബ്സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനം എടുത്തതെന്നും മന്ത്രിപറഞ്ഞു.