തമിഴ്നാട്ടിലെ സാമൂഹ്യ വിഷയങ്ങളില്‍ സജീവമായി ഇടപെട്ട് നടന് കമല്ഹാസന്. സര്‍ക്കാരിന്റെ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളുന്നതിനെ വിമര്‍ശിച്ച് ഉലകനായകന്റെ ട്വീറ്റ്. തമിഴ് കബഡി ടീമിന്റെ ജേഴ്സി പ്രകാശന വേദിയില്‍ നടത്തിയ "എല്ലാവരും നായകരാണ്" എന്ന പരാമര്‍ശവും ചര്‍ച്ചയ്ക്ക് വഴിവച്ചു.
ഞാനാണ് എല്ലാമെന്ന് പറഞ്ഞുനടക്കുന്നവരെ പരിഹസിക്കുകയാണ് കമല്ഹാസന്. ലക്ഷ്യം മന്ത്രിമാരെയും രാഷ്ട്രീയക്കാരെയുമാണെന്ന് വ്യക്തം. നേതാവ് എന്നര്‍ഥമുള്ള തലൈവ എന്ന വാക്കാണ് ഇത്തവണ ആയുധം. തലൈവ എന്നതിന് പകരം തമിഴ്നാട് കബഡി ടീമിന് തലൈവാസ് എന്ന് പേരിട്ടതിനെ അഭിനന്ദിക്കുന്നുവെന്നും ഒരാളല്ല എല്ലാവരും നായകരാണെന്നും ടീമിന്റെ ജഴ്സി പ്രകാശന വേദിയില്‍ കമലഹാസന് പറഞ്ഞു.
സര്‍ക്കാരിന് പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മാറിനില്‍ക്കണമെന്ന് ഇന്നലെ രാത്രി ട്വീറ്റും ചെയ്തു.സര്‍ക്കാരിനെ കടന്നാക്രമിക്കല്‍ ഉലകനായകന് തുടരുന്ന സാഹചര്യത്തില്‍ മന്ത്രിമാരടക്കം കരുതലോടെയാണ് പ്രതികരിക്കുന്നത്. കമലഹാസന്റെ നിലപാടുകള്‍ക്ക് കിട്ടുന്ന സ്വീകാര്യതയാണ് ഇതിന് കാരണം. അതേ സമയം അടുത്തമാസം നടക്കുന്ന ഡി.എം.കെ മുഖപത്രമായ മുരശൊലിയുടെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തില്‍ കമല്‍ഹാസനും രജനീകാന്തും പങ്കെടുക്കുന്നു എന്നത് എം.കെ.സ്റ്റാലിന് രാഷ്ട്രീയ നേട്ടമാകും.