E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

ജുനൈദിന്റെ കുടുംബത്തിന് കൈത്താങ്ങായി മുസ്‌ലിം ലീഗ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഹരിയാനയില്‍ ബീഫ് കഴിക്കുന്നവരെന്നാരോപിച്ച് ട്രെയിനില്‍ കൊലപ്പെടുത്തിയ ജുനൈദിന്‍റെ കുടുംബത്തിന് കൈത്താങ്ങായി മുസ്്ലിം ലീഗ്. ടാക്സി ഡ്രൈവറായ ജുനൈദിന്‍റെ പിതാവിന് മുസ്്ലിം ലീഗ് ഉപജീവനത്തിനായി വാഹനം കൈമാറി. സ്വന്തം സംസ്ഥാനം മറന്നെങ്കിലും കേരളത്തിന്‍റെ കരുതലിന് ഏറെ നന്ദിയുണ്ടെന്ന് ജലാലുദീന്‍ പറഞ്ഞു. 

ആറു മക്കളെ പോറ്റിവളര്‍ത്തിയ ജലാലുദീന്‍റെ നെഞ്ചിലെ നൊന്പരം പോയിമറഞ്ഞിട്ടില്ല. ഈദ് ആഘോഷിക്കാനൊരുങ്ങിയ വീട്ടുമുറ്റത്ത് മകന്‍റെ മയ്യത്ത് പൊതിഞ്ഞുവാങ്ങേണ്ടതിന്‍റെ ഞെട്ടലും മാറിയിട്ടില്ല. വാടകയ്ക്ക് ഓടിയിരുന്ന ടാക്സി ഇല്ലാതായതോടെ ജീവിതം വഴിമുട്ടി. കേരളത്തില്‍ നിന്നുള്ള മുസ്്ലിം ലീഗ് നേതാക്കള്‍ ഹരിയാനയിലെ ജുനൈദിന്‍റെ വീട് സന്ദര്‍ശിക്കവെയാണ് വാഹനം സ്വന്തമായി ഇല്ലെന്ന കാര്യം അറിയിച്ചത്. അങ്ങനെ, ഫരീദാബാദില്‍ നിന്നുതന്നെ ടാക്സിക്കായി ഉപയോഗിക്കാവുന്ന വാഹനം വാങ്ങി നല്‍കി. 

ജലാലുദീന്‍റെ കുടുംബത്തിലെ പഠിക്കുന്ന മക്കളുടെ വിദ്യാഭ്യാസ ചെലവുകളും മുസ്്ലിം ലീഗ് ഏറ്റെടുത്തതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വര്‍ഗീയതയുടെ അതിപ്രസരമാണ് രാജ്യത്ത് നടക്കുന്നതെന്നും ഇത്തരം പ്രവര്‍ത്തികളിലൂടെ മാനവികതയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിനു പുറത്തുള്ള ന്യൂനപക്ഷ മേഖലയില്‍ പാര്‍ട്ടിയുടെ സ്വാധീനം എത്തിക്കാനുള്ള നീക്കങ്ങള്‍ക്കിടെയാണ് മുസ്്ലിം ലീഗിന്‍റെ ഈ ഇടപെടല്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :