ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയാകാന്‍ ഒരുങ്ങുന്ന റാം നാഥ് കോവിന്ദിന് ജന്മനാടിന്റെ വക തീര്‍ത്തും വ്യത്യസ്തമായ സ്നേഹോപഹാരം. പ്രഥമപൗരനായി ചുമതലയേറ്റ ശേഷം ആദ്യമായി നാട്ടിലെത്തുന്ന കോവിന്ദിനെ സ്വീകരിക്കുക നാട്ടുകാര്‍തന്നെ ചിട്ടപ്പെടുത്തിയ പാട്ടുപാടിയാകും. കോവിന്ദിന്റെ ജീവിതവഴികള്‍ അടയാളപ്പെടുത്ത ഈ നാടന്‍ പാട്ടിന്റെ ഈരടികളില്‍ മോദി പ്രഭാവത്തിന്റെ രാഷ്ട്രീയവും ആഴത്തിലുണ്ട്.
റാം നാഥ് കോവിന്ദിന്റെ ജന്മനാടായ ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹാത് ജില്ലയിലെ പരൗംഖ് ഗ്രാമത്തിന്റെ ഹൃദയമാണ് ഈ ദേവീക്ഷേത്രം. കോവിന്ദിന്റെ അച്ഛന് മൈക്കുലാലിന്റെ ജീവിതം ഈ ക്ഷേത്രവുമായി ഇഴചേര്‍ന്നു കിടക്കുന്നുവെന്ന് പഴമക്കാരുടെ സാക്ഷ്യം. ക്ഷേത്രത്തിലേക്ക് നടന്നടുത്തത് ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന് ഉയരുന്ന പാട്ടിന്റെ ഈരടികള്ക്കൊപ്പമാണ്. രാജ്യത്തിന്റെ ഒന്നാം പൗരനാകാന്‍ ഒരുങ്ങുന്ന പരൗംഖിന്റെ പ്രിയപുത്രനെക്കുറിച്ചുള്ള ഒാര്‍മ്മകളും സ്വപ്നങ്ങളും ഹൃദയത്തില്‍ കുത്തിക്കുറിച്ച് സംഗീതം കൊണ്ട് കോര്‍ത്തെടുത്തിരിക്കുന്നു.
രാജ്യത്തിന്റെ സര്വസൈന്യാധിപനായശേഷം ആദ്യമായി കോവിന്ദ് സ്വന്തം മണ്ണിലെത്തുന്പോള് ഈ പാട്ടിന്റെ മധുരം നല്‍കിയായിരിക്കും നാട്ടുകാര്‍ സ്വീകരിക്കുക.