രാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ വിജയമുറപ്പിച്ച എന്‍ഡിഎ സ്ഥാനാര്‍ഥി റാം നാഥ് കോവിന്ദിന്റെ നാട് വന്‍ ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്. ഉത്തര്‍പ്രദേശിലെ കണ്‍പൂര്‍ ദേഹാത് ജില്ലയിലുള്ള പരൗംഖ് ഗ്രാമത്തിന് പറയാനുള്ളത് പ്രതിസന്ധികളെ സധൈര്യം നേരിട്ട് മുന്നോട്ടുപോയ കോവിന്ദിന്റെ ജീവിതവഴികളെക്കുറിച്ചാണ്.
രാജ്യസഭാംഗമായിരിക്കെ റാം നാഥ് കോവിന്ദ് നിര്‍മ്മിച്ച കവാടമാണ് പരൗംഖ് ഗ്രാമത്തിലേയ്ക്ക് സ്വാഗതം ചെയ്യുക. അഭിമാനത്തോടെ ഒാര്‍മ്മകളുടെ മധുരം പങ്കിടുന്ന തലമറുകള്‍. ജനിച്ച ഇടത്തില്‍ കോവിന്ദ് ഗ്രാമത്തിനായി കമ്മ്യൂണിറ്റി സെന്റര്‍ നിര്‍മ്മിച്ചു നല്കി. പരിമിതികള്‍ നിറഞ്ഞ പരൗംഖില് സ്കൂളും റോഡും എല്ലാം കൊണ്ടുവന്നത് കോവിന്ദാണെന്ന് നാടിന്റെ സാക്ഷ്യം. പ്രിയപ്പെട്ട ലല്ല പ്രഥമപൗരനാകുമ്പോള്‍ ഗ്രാമത്തിന്റെ മുഖച്ഛായ മാറുമെന്ന് സ്വപ്നം കാണുന്നു. തൊട്ടടുത്ത പട്ടണത്തില്‍ ചെറിയ തുണിക്കട നടത്തുകയാണ് സഹോദരന് പ്യാരേലാല്‍. സത്യപ്രതിജ്ഞച്ചടങ്ങില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പും ബന്ധുക്കള്‍ തുടങ്ങിക്കഴിഞ്ഞു.