E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: പ്രതിപക്ഷപാര്‍ട്ടികളുടെ നീക്കത്തിന് തിരിച്ചടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ നീക്കത്തിന് തിരിച്ചടി. സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ നാളെ ചേരുന്ന പ്രതിപക്ഷപാര്‍ട്ടി യോഗത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പങ്കെടുക്കില്ല. അതേസമയം, മഹാസഖ്യത്തിലെ ഉള്‍പ്പോരുകള്‍ക്കിടെ യോഗം ചേര്‍ന്ന ആര്‍.ജെ.ഡി എംഎല്‍എമാര്‍, സി.ബി.ഐ അന്വേഷണം നേരിടുന്ന ലാലു പ്രസാദ് യാദവിനും കുടുംബത്തിനും പിന്തുണ പ്രഖ്യാപിച്ചു. 

ബി.ജെ.പിയുമായി അടുക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണ് പ്രതിപക്ഷ ഐക്യത്തില്‍ വിള്ളലുണ്ടാക്കുന്ന തീരുമാനവുമായി നിതീഷ് കുമാര്‍ വീണ്ടും രംഗത്തെത്തിയത്. രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്ത പ്രതിപക്ഷപാര്‍ട്ടി യോഗത്തില്‍ നിന്നു വിട്ടുനിന്ന നിതീഷ് കുമാര്‍ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ നാളെ ചേരുന്ന യോഗത്തിലും പങ്കെടുക്കില്ല. ആരോഗ്യപ്രശ്നങ്ങളാലാണ് വിട്ടുനില്‍ക്കുന്നതെന്ന് ജെ.ഡി.യു വ്യക്തമാക്കി. പ്രതിനിധിയെ അയക്കുന്ന കാര്യത്തില്‍ ഇന്നു തീരുമാനമെടുക്കും. അതിനിടെ, പട്നയില്‍ ചേര്‍ന്ന ആര്‍ജെഡി യോഗത്തില്‍ ലാലുപ്രസാദ് യാദവിനും കുടുംബത്തിനുമെതിരെയുള്ള സി.ബി.ഐ കേസുകളും, സഖ്യകക്ഷി നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്‍റെ നിലപാടുകളും ചര്‍ച്ചചെയ്തു. ലാലുവിന്‍റെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് രാജിവയ്ക്കണമെന്ന ജെ.ഡി.യു എം.എല്‍.എമാരുടെ നിലപാട് അംഗീകരിക്കില്ലെന്നം രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്നും യോഗം വില. 

ലാലുവിനെതിരെയുള്ള സി.ബി.ഐ നടപടികള്‍ക്കെതിരെ പ്രതികരിക്കാതിരുന്ന നിതീഷ് കുമാറിന്‍റെ നിലപാടിനെതിരെ പരസ്യപ്രതികരണം വേണ്ടെന്നും യോഗം തീരുമാനിച്ചു. ജെ.ഡി.യുമായി പ്രശ്നങ്ങളില്ലെന്നും സഖ്യം തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്നും ആര്‍.ജെ.ഡി ആരോപിച്ചു. ലാലുവിനെതിരെയുള്ള കേസുകള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് ഇത് ആദ്യമായി ജെ.ഡി.യു പറഞ്ഞു. സഖ്യത്തില്‍ പ്രശ്നങ്ങളില്ലെന്ന് ജെ.ഡി.യു നേതാവ് ശരദ് യാദവ് വ്യക്തമാക്കി. അതേസമയം, നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ജെ.ഡി.യു എം.എല്‍മാരുടെ യോഗം നാളെ ചേരും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :