ചെന്നൈയില്‍ കുടിവെള്ളം കിട്ടാക്കനിയാകുന്നു. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 140 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും കടുത്ത വരള്‍ച്ചയിലൂടെയാണ് ചെന്നൈയും വടക്കന്‍ ജില്ലകളും കടന്നു പോകുന്നത്.
830 ദശലക്ഷം ലിറ്ററാണ് ഒരു ദിവസം നഗരത്തിന് വേണ്ട കുടിവെള്ളം. പക്ഷെ കഴിഞ്ഞ മൂന്നാഴ്ച്ചയായി ഇതിന്റെ പകുതി വെള്ളം മാത്രമാണ് വിതരണം ചെയ്യാനാകുന്നത്. കാഞ്ചിപുരത്തെയും തിരുവള്ളൂരിലെയും കരിങ്കല്‍ ക്വാറികളിലുള്ള വെള്ളമാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.
ഇതും വരും ദിവസങ്ങളില്‍ പൂര്‍ണമായി നിലയ്ക്കുന്നതോടെ പ്രതിസന്ധി രൂക്ഷമാകും. മീഞ്ചൂര് , നെമിലിച്ചേരി എന്നീ കടല്‍ വെള്ള ശുദ്ധീകരണ പ്ലാന്റില്‍ നിന്നുള്ള വെള്ളം എങ്ങുമെത്താത്ത സ്ഥിതിയിലാണ്.
പലയിടത്തും കുടിവെള്ളത്തിനായി നഗരവാസികള്‍ റോഡുപരോധിച്ചു. നഗരത്തിലെ മുഖ്യ ജലശ്രോതസുകളായ പുഴല്‍ , ചെന്പരന്പാക്കം, പൂണ്ടി, ചോഴവാരം എന്നീ ജല സംഭരണികള്‍ രണ്ടു മാസം മുന്‍പു തന്നെ വറ്റിയിരുന്നു.