ചരക്കുസേവന നികുതി നാളെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍. പാര്‍ലമെന്റില്‍ നടക്കുന്ന ജിഎസ്ടി ഉദ്ഘാടനച്ചടങ്ങില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പങ്കെടുക്കില്ല. ജിഎസ്ടിക്കായി വിവിധ ചട്ടങ്ങള്‍ കേന്ദ്രധനമന്ത്രാലയം വിജ്ഞാപനം ചെയ്തുതുടങ്ങി. പുതിയ നികുതിയുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന പ്രശ്നങ്ങള്‍ ജിഎസ്ടി കൗണ്‍സിലില്‍ പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ മനോരമന്യൂസിനോട് പറഞ്ഞു.
ഒരൊറ്റ രാജ്യം ഒരൊറ്റ നികുതി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്ക്കരണം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന പ്രത്യേകചടങ്ങില്‍ യാഥാര്‍ഥ്യമാകും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങിലെ മുഖ്യപ്രാസംഗികന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. 5,12,18,28 എന്നിങ്ങിനെയാണ് നികുതിഘടന നിശ്ചയിച്ചിട്ടുള്ളത്. പുതിയ നികുതി സംവിധാനത്തിലേക്ക് മാറുന്നതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ധനമന്ത്രാലയത്തില്‍ വാര്‍റൂം തുറന്നിട്ടുണ്ട്. ജിഎസ്ടി ഉദ്ഘാടനച്ചടങ്ങിന് രാഷ്ട്രീയഭേദമില്ലാതെ എല്ലാ പാര്‍ട്ടികളും പിന്തുണനല്‍കണമെന്ന് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിെഎ, ഡിഎംകെ, തൃണമൂല്‍കോണ്‍ഗ്രസ് എൡം.പിമാര്‍ പാര്‍ലമെന്റിലെ ചടങ്ങില്‍ പങ്കെടുക്കില്ല. ജിഎസ്ടി നടപ്പാക്കുന്നത് ആറുമാസത്തേയ്ക്ക് നീട്ടിവെയ്ക്കണമെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആവശ്യം. ജിഎസ്ടി യഥാര്‍ഥ്യമായത് പ്രധാനമന്ത്രിയുടെ മാത്രം നേട്ടമായി ചിത്രീക്കരിപ്പെടുന്നതാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിക്കുന്നത്. താന്‍ പങ്കെടുക്കില്ലെന്നും എം.പിമാര്‍ക്ക് സ്വന്തം നിലയില്തീരുമാനമെടുക്കാമെന്നുമാണ് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാട്. സംസ്ഥാനധനമന്ത്രി തോമസ് െഎസക് ചടങ്ങില്‍ പങ്കെടുക്കും.