E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

സേതുലക്ഷി ഭായിയുടെ ജീവതത്തിലെ അറിയപ്പെടാത്ത മുഹൂര്‍ത്തങ്ങളുമായി െഎവറി ത്രോണ്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ അവസാന മഹാറാണി സേതുലക്ഷി ഭായിയുടെ ജീവതത്തിലെ അറിയപ്പെടാത്ത മുഹൂര്‍ത്തങ്ങള്‍ അടയാളപ്പെടുത്തുന്നതാണ് മനു എസ് പിള്ളയുടെ െഎവറി ത്രോണ്‍ എന്ന കൃതി. കേരളത്തിന്‍റെ മുന്നൂറുവര്‍ഷത്തെ ചരിത്രപാഠങ്ങള്‍ സാഹിത്യത്തിന്‍റെ രസക്കൂട്ടില്‍ ആവിഷ്ക്കരിച്ച െഎവറി ത്രോണിലൂടെ ഇത്തവണത്തെ യുവ എഴുത്തുകാരനുള്ള കേന്ദ്രസാഹിത്യപുരസ്ക്കാരവും മനു സ്വന്തമാക്കി. അക്ഷരവഴി സമ്മാനിച്ച അനുഭവങ്ങള്‍ മനു മനോരമന്യൂസുമായി പങ്കുവെയ്ക്കുന്നു. 

െഎവറി ത്രോണ്‍: തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ പുരാവൃത്തപുസ്തകം. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴില്‍ കലങ്ങിമറിഞ്ഞ തിരുവിതാംകൂര്‍ രാജ്യഭരണത്തിന്‍റെ അവസാനനാളുകളുടെ അടയാളപ്പെടുത്തല്‍. 1924 മുതല്‍ 1931 വരെ ശ്രീപത്മനാഭന്‍റെ ദേശംവാണ സേതുലക്ഷ്മി ഭായി തന്പുരാട്ടിയെ കേന്ദ്രീകരിച്ചാണ് ഈ ചരിത്രാഖ്യായികയുടെ സഞ്ചാരം. 

വാമൊഴികളിലൂടെ തലമുറകള്‍ കൈമാറിവന്ന തിരുവിതാംകൂറിന്‍റെ വീരേതിഹാസങ്ങളില്‍ സേതുലക്ഷ്മി ഭായി വിസ്മരിക്കപ്പെട്ടു. അതുകൊണ്ടുതന്നെ ചരിത്രം പുരുഷന്‍റെ ജയപരാജയങ്ങളുടെ പാടിപ്പുകഴ്ത്തലാണെന്ന പതിവ് ശീലത്തെ മനു മറികടന്നു. വിപ്ലവകരമായ തീരുമാനങ്ങളെടുത്ത, ഭരണ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കിയ, സ്ത്രീ വിദ്യാഭ്യാസത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ സേതുലക്ഷ്മി ഭായിയെന്ന സ്ത്രീരത്നത്തെ മറവിയുടെ മാറാലകള്‍ നീക്കി മനു പുറത്തെടുക്കുന്നു. 

രാജഭരണത്തില്‍ നിന്നും ചെങ്കൊടിത്തണലിലെ ജനാധിപത്യത്തിലേക്കുള്ള അധികാരമാറ്റങ്ങള്‍ക്കും അന്ത:രപ്പുരത്തിലെ അന്തര്‍നാടകങ്ങള്‍ക്കും സാക്ഷിയായിരുന്നു സേതുലക്ഷ്മി ഭായി. 

തിരുവിതാംകൂറിന്‍റെ വംശചരിത്രവഴികളെ നിക്ഷപക്ഷതയോടെ മനസിലാക്കാനും ആവിഷ്ക്കരിക്കാനും മനുവിന് പിന്തുണയും പ്രചോദനവുമായത് എഴുത്തുകാരനും എം.പിയുമായ ശശി തരൂരാണ്. ഈടുറ്റ ഒരു വായനാനുഭവമാണ് ഈ ഇരുപത്തിയാറുകാരന്‍റെ ആദ്യ രചന. പുതിയ ഒരുപാട് സൃഷ്ടികള്‍ക്കായി മനുവിന്‍റെ മനസില്‍ അക്ഷരങ്ങള്‍ മുട്ടിവിളിക്കുന്നു. എങ്കിലും അനുഭവവും അറിവുകളും കൊണ്ട് ജീവിതത്തിന്‍റെ മാറ്റുകൂട്ടുന്ന ഒരുപാട് യാത്രകള്‍ക്കായുള്ള ഉള്‍വിളികള്‍ക്ക് നടുവിലാണ് ഈ എഴുത്തുകാരന്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :