രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ യുവനടന് ഗൗതം കാര്‍ത്തിക് രംഗത്ത്. രജനികാന്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകിരിയ്ക്കുന്നതിനോട് യോജിപ്പില്ലെന്ന് താരം പറഞ്ഞു. സൂപ്പര്‍സ്റ്റാറിന്റെ രാഷ്ട്രീയ പ്രവേശനം ചീറ്റിപ്പോയ പടക്കം പോലെയാകുമെന്ന് നാം തമിഴര്‍ കക്ഷിയും വിമര്‍ശിച്ചു.
കോളിവുഡില്‍ ആദ്യമായാണ് രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെ എതിര്‍ത്ത് ഒരാള്‍ രംഗത്ത് എത്തുന്നത്. രജനികാന്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകിരിയ്ക്കുന്നതിനോട് യോജിപ്പില്ലെന്ന് പറഞ്ഞ ഗൗതം കാര്‍ത്തിക് രജനിയെ സൂപ്പര്‍സ്റ്റാറായി കാണാന്‍ മാത്രമാണ് താല്പര്യമെന്നും അറിയിച്ചു.
സൂപ്പര്‍സ്റ്റാറിന്റെ രാഷ്ട്രീയ പ്രവേശനം തമിഴക രാഷ്ട്രീയത്തില്‍ യാതൊരു ചലനവുമുണ്ടാക്കില്ലെന്നാണ് നാം തമിഴര്‍ കക്ഷിയുടെ നിലപാട്. ചീറ്റിപ്പോയ പടക്കം പോലെയാകും രജനിയുടെ വരവെന്നും സീമാന്‍ കളിയാക്കി. രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുളള രജനിയുടെ നീക്കത്തിനെതിരെ ആദ്യം മുതലേ രംഗത്തുള്ളവരാണ് നാം തമിഴര്‍ കക്ഷി. കന്നടക്കാരനായ ഒരാള്‍ തമിഴക രാഷ്ട്രീയത്തിലേയ്ക്ക് വരേണ്ടെന്നാണ് ഇവരുടെ നിലപാട്.