വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാന് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് ജാദവ് കുറ്റസമ്മതം നടത്തിയെന്ന പേരില്‍ പാക്കിസ്ഥാന് പുറത്തുവിട്ട വീഡിയോ സന്ദേശം ഇന്ത്യ തള്ളി. കോടതിയെ സ്വാധീനിക്കാനുള്ള പാക്കിസ്ഥാന്റെ തെറ്റായ നീക്കമാണിതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് വ്യക്തമാക്കി.
അതേസമയം വധശിക്ഷ റദ്ധാക്കണമെന്നാവശ്യപ്പെട്ട് കുല്ഭൂഷണ് ജാദവ് പാക്ക് കരസേനാ മേധാവിക്ക് ദയാഹര്‍ജി നല്കി. സൈനിക മേധാവി ദയാഹര്‍ജി തളളിയാല്‍ പാക് പ്രസിഡന്റിന് ദയാ ഹര്‍ജി സമര്‍പ്പിക്കാന്‍ അവസരമുണ്ട്. രാജ്യാന്തര നീതിന്യായക്കോടതി കഴിഞ്ഞ മാസം കുല്ഭൂഷണ് ജാദവിന്റ വധശിക്ഷ സ്റ്റേ ചെയ്തിരുന്നു.