എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ റാം നാഥ് കോവിന്ദിന് അണ്ണാ ഡിഎംകെയിലെ പളനിസാമി വിഭാഗം പിന്തുണ പ്രഖ്യാപിച്ചു. അണ്ണാ ഡിഎംകെ ആസ്ഥാനത്ത് ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം. എന്നാല്‍ പനീര്‍സെല്‍വം, ദിനകരന് വിഭാഗങ്ങള്‍ ഇതു വരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇവരുടെയും പിന്തുണ എന്‍ഡിഎയ്ക്ക് ആകുമെന്നാണ് സൂചന.
89 എം. എല്‍. എമാരും 28 ലോക്സഭാ എംപിമാരും 11 രാജ്യസഭാ എംപിമാരുമാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയ്്ക്കൊപ്പം ഉള്ളത്. പാര്‍ട്ടി ഒറ്റക്കെട്ടായി കോവിന്ദിന് പിന്തുണ നല്‍കുമെന്ന് പളനിസാമി അറിയിച്ചു. എന്നാല്‍ ദിനകരന് വിഭാഗവും പനീര്‍സെല്‍വം വിഭാഗവും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ദിനകരന് പക്ഷത്ത് 34 എം. എല്‍. എമാരും അഞ്ച് എംപിമാരുമാണുള്ളത്. പനീര്‍സെല്‍വം വിഭാഗത്തിലാകട്ടെ 12 എം. എല്‍. എമാരും ആറും എംപിമാരും ഉണ്ട്. ഇവരും എന്ഡിഎയെപിന്തുണയ്ക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ബിജെപി കഴിഞ്ഞാല്‍ റാം നാഥ് കോവിന്ദിനെ പിന്തുണയ്ക്കുന്ന ഏറ്റവും വലിയ പാര്‍ട്ടിയായി അണ്ണാ ഡിഎംകെ മാറും. 59,000 ആണ് അണ്ണാ ഡിഎംകെയുടെ ആകെ വോട്ടുമൂല്യം.