E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി റാം നാഥ് കോവിന്ദിനെ ശിവസേന പിന്തുണയ്ക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി റാം നാഥ് കോവിന്ദിനെ ശിവസേന പിന്തുണയ്ക്കും. വിജയം ഉറപ്പായ കോവിന്ദ് ബിഹാര്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. ദലിത് വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയ നിര്‍ത്തി ബിജെപി നീക്കത്തെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. പൊതുസമ്മതനായ സ്ഥാനാര്‍ഥിക്കായി പ്രതിപക്ഷനിരയില്‍ കൂടിയാലോചനകള്‍ സജീവമാണെങ്കിലും ഭിന്നത തുടരുകയാണ്. 

സമ്മര്‍ദതന്ത്രങ്ങള്‍ ഫലം കണ്ടില്ല. ബിജെപി ഏകപക്ഷമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുവെന്ന് ആരോപിച്ച് ഇടഞ്ഞുനിന്ന ശിവസേന മുട്ടുമടക്കി. മുംബൈയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗം എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. റാം നാഥ് കോവിന്ദിനെ എതിര്‍ത്താല്‍ ദലിത് വിരുദ്ധ പ്രതിച്ഛായയുണ്ടാകുമെന്ന വിലയിരുത്തലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലുകളുമാണ് ശിവസേനയുടെ മനംമാറ്റത്തിന് കാരണം. 

ശിവസേനയടക്കം എന്‍ഡിഎയിലെ ഘടകക്ഷികളെ കൂടാതെ ടിആര്‍എസ്, എ.െഎ.എ.ഡി.എം.കെ, ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ കക്ഷികളും റാം നാഥ് കോവിന്ദിനെ പിന്തുണയ്ക്കും. കോവിന്ദ് രാജിവെച്ചതോടെ ബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിക്കാണ് ബിഹാറിന്‍റെ അധികച്ചുമതല. ദലിത് വിഭാഗത്തില്‍ നിന്നുള്ള റാം നാഥ് കോവിന്ദിനെ എതിര്‍ക്കുന്നതിനോട് പ്രതിപക്ഷത്തെ ചില കക്ഷികള്‍ക്ക് യോജിപ്പില്ല. 

ലോക്സഭാ മുന്‍സ്പീക്കര്‍ മീരാ കുമാര്‍, മുന്‍കേന്ദ്രമന്ത്രിസുശില്‍ കുമാര്‍ ഷിന്‍ഡെ, ബിആര്‍ അംബേദ്ക്കറുടെ ചെറുമകന്‍ പ്രകാശ് അംബേദ്ക്കര്‍ എന്നിവരുടെ പേരുകളാണ് പ്രതിപക്ഷം പരിഗണിക്കുന്നത്. ജെഡിയുവിന്‍റെ നിലപാട് തീരുമാനിക്കാന്‍ നിതീഷ് കുമാര്‍ നാളെ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. അന്തിമതീരുമാനമെടുക്കാന്‍ വ്യാഴാഴ്ച്ചയാണ് പ്രതിപക്ഷ നേതാക്കള്‍ യോഗം ചേരുക. അതിനിടെ മതന്യൂനപക്ഷങ്ങളിലെ പിന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണം നല്‍കുന്നതിനെതിരെ റാംനാഥ് കോവിന്ദ് നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടി ചില പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :