ഡല്‍ഹിക്കടുത്ത് ഗ്രേറ്റര്‍ നോയ്ഡയില് യുവതിയെ തട്ടിക്കൊണ്ടുപോയി ഒാടിക്കൊണ്ടിരുന്ന കാറിനുള്ളില്‍ മാനഭംഗപ്പെടുത്തി. അബോധാവസ്ഥയിലായ യുവതിയെ കസ്ന പൊലീസ് സ്റ്റേഷനുസമീപം ഉപേക്ഷിക്കുകയായിരുന്നു.
ഇന്നലെ രാത്രി എട്ടുമുപ്പതോടെയാണ് റോഡില്‍ കൂടി നടന്നുപോകുകയായിരുന്ന മുപ്പത്തിയഞ്ചുകാരിയെ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയത്. ബലംപ്രയോഗിച്ച് കാറില്‍ കയറ്റിയ ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. നിര്‍ത്താതെ ഓടിയ കാറിനുളളില്‍ എട്ടുമണിക്കൂറോളം യുവതിയെ ക്രൂരപീഡനത്തിനിരയാക്കി. പിന്നീട് കസ്ന പൊലീസ് സ്റ്റേഷന് സമീപം വഴിയരികില്‍ ഉപേക്ഷിച്ചു. അതീവഗുരുതരാവസ്ഥയിലായ 35കാരിയെ നാട്ടുകാരാണ് സമീപത്തെ ആശുപത്രിയിലെത്തിച്ചത്. പ്രതികളെ കണ്ടെത്താനുളള ശ്രമം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചുവരികയാണ്.
രണ്ടാഴ്ച്ചമുന്‍പ് രാജ്യതലസ്ഥാനപ്രദേശമായ ഗുരുഗ്രാമില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ ഒാട്ടോറിക്ഷയില്‍ നിന്ന് വലിച്ചെറിഞ്ഞശേഷം അമ്മയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയിരുന്നു.