വിദേശത്തേക്കു പറക്കുന്ന ഇന്ത്യക്കാർ പേരും വിലാസവും ജനനത്തീയതിയും യാത്രാ വിവരങ്ങളും വിമാനത്താവളത്തിൽ ‘ഡിപ്പാർച്ചർ കാർഡി’ൽ എഴുതിനൽകണമെന്ന വ്യവസ്ഥ ജൂലൈ ഒന്നു മുതൽ ഒഴിവാകും.
ഈ വിവരങ്ങളെല്ലാം അല്ലാതെതന്നെ അധികൃതർക്കു കിട്ടുന്നതാണെന്നിരിക്കെ അനാവശ്യമായി സമയം ചെലവിടേണ്ടെന്ന വിലയിരുത്തലാണ് ആഭ്യന്തര മന്ത്രാലയത്തിന്. ഇന്ത്യക്കാർ വിദേശയാത്ര കഴിഞ്ഞെത്തുമ്പോൾ ഇത്തരം ഫോം പൂരിപ്പിച്ചു നൽകണമെന്ന ചട്ടം നേരത്തേ ഒഴിവാക്കിയിരുന്നു.