E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

ഒരു പേര്, മോദിക്ക് പല നേട്ടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ram-nath-kovind-modi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാഷ്ട്രപതി സ്ഥാനാർഥിയായി ദലിത് നേതാവ് റാം നാഥ് കോവിന്ദിനെ അവതരിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ തന്ത്രം പ്രതിപക്ഷത്തെ മാത്രമല്ല, പാർട്ടിക്കുള്ളിലെ എതിരാളികളെയും വെട്ടിലാക്കി. ഒരു പേരിലൂടെ പല ലക്ഷ്യങ്ങളാണു മോദി ഒറ്റയടിക്കു നേടിയത്. 

യുപിയിൽനിന്നുള്ള ദലിത് സ്ഥാനാർഥിയെ എതിർക്കാൻ എസ്പി, ബിഎസ്പി കക്ഷികൾക്കു പ്രയാസമാകും. ബിഹാർ ഗവർണറായ റാം നാഥ് കോവിന്ദിനെ ജനതാദൾ (യു) നേതാവ് മുഖ്യമന്ത്രി നിതീഷ് കുമാർ സന്ദർശിച്ച് ആശംസയറിയിച്ചതു ബിജെപിക്കു പ്രതീക്ഷ പകരുന്നുമുണ്ട്. എൻഡിഎ സഖ്യകക്ഷികളിൽ ഇടഞ്ഞുനിൽക്കുന്ന ശിവസേനയ്ക്കും ദലിത് സ്ഥാനാർഥിക്കെതിരെ നിലപാടെടുക്കുക എളുപ്പമല്ലെന്നാണു ബിജെപി പ്രതീക്ഷ. 

ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തെ എതിർത്ത എൽ.കെ.അഡ്വാനിയും മുരളീമനോഹർ ജോഷിയും സുഷമ സ്വരാജും രാഷ്ട്രപതി സ്ഥാനാർഥിത്വത്തിൽ വെട്ടിനിരത്തപ്പെട്ടു. പ്രായാധിക്യത്തിന്റെ പേരിൽ അഡ്വാനിയെയും ജോഷിയെയും ഒഴിവാക്കുക മോദിക്ക് എളുപ്പമായിരുന്നു. 

എന്നാൽ സുഷമയെ ഒഴിവാക്കാൻ ‘ദലിത് കാർഡ്’ തന്നെ വേണമായിരുന്നു. അതു കൃത്യമായി മോദി പ്രയോഗിച്ചു. യുപിയിൽ കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ പിന്തുണച്ച ദലിത് സമുദായത്തിനുള്ള സമ്മാനമാണു റാം നാഥ് കോവിന്ദിന്റെ സ്ഥാനാർഥിത്വം. 

യുപിയിൽ മായാവതിയുടെ ദലിത് വോട്ടു ബാങ്ക് തകർക്കുന്നതിലൂടെ ബിജെപിയുടെ നില സുരക്ഷിതമാക്കാനും കഴിയും. രാജ്യവ്യാപകമായി ദലിത് പിന്തുണ സമാഹരിക്കാനും റാം നാഥ് കോവിന്ദിന്റെ സാന്നിധ്യം സഹായകമാകും. യുപി നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിയെ തീരുമാനിച്ചപ്പോൾ യോഗി ആദിത്യനാഥിനെ രംഗത്തിറക്കി ആർഎസ്എസ് നടത്തിയ അട്ടിമറിയുടെ പശ്ചാത്തലത്തിൽ രാഷ്ട്രപതി സ്ഥാനാർഥി നിർണയത്തിൽ മോദിയും അമിത് ഷായും അതീവ ജാഗ്രതയിലായിരുന്നു.

നിർണായകമായ പാർലമെന്ററി യോഗം വരെ സ്ഥാനാർഥിയുടെ പേര് രഹസ്യമായി സൂക്ഷിക്കുന്നതിലും മോദിയും അമിത് ഷായും വിജയിച്ചു. ദലിത് സ്ഥാനാർഥി തന്ത്രം മറികടന്ന് ഇടപെടാൻ ആർഎസ്എസ് നേതൃത്വത്തിനും കഴിഞ്ഞില്ല. സംഘപരിവാറിന്റെ പരമ്പരാഗതമായ മുന്നാക്ക സമുദായ അടിത്തറയ്ക്ക് അപ്പുറം പിന്നാക്ക, ദലിത് പിന്തുണ സമാഹരിക്കുന്ന നരേന്ദ്ര മോദിയുടെ തന്ത്രം തിരഞ്ഞെടുപ്പുകളിൽ കൂടുതൽ ഫലപ്രദമാണെന്ന് ആർഎസ്എസും തിരിച്ചറിയുന്നുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :