E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:07 AM IST

Facebook
Twitter
Google Plus
Youtube

More in India

ജി.എസ്.ടി ജുലൈ ഒന്നുമുതല്‍ നടപ്പിലാക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കാരമായ ജി.എസ്.ടി ജുലൈ ഒന്നുമുതല്‍ നടപ്പിലാക്കും. ജൂണ്‍ മുപ്പതിന് അര്‍ധരാത്രിയില്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചു. അതേസമയം ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ സര്‍ക്കാര്‍ ലോട്ടറിയ്ക്ക് പന്ത്രണ്ടും സര്‍ക്കാര്‍ അംഗീകൃതലോട്ടറിയ്ക്ക് 28 ശതമാനവും നികുതി ഈടാക്കാ‍ന്‍ ജി.എസ്.ടി കൗണ്‍സിലില്‍ ധാരണയിലെത്തി. 

തയ്യാറെടുപ്പുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാന മന്ത്രാലയം, വിവിധ വാണിജ്യ, വ്യവസായ സംഘടനകള്‍ എന്നിവര്‍ ജി.എസ്.ടി നടപ്പിലാക്കുന്നത് മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തിയെന്നും ജൂണ്‍ മുപ്പതിന് അര്‍ധരാത്രിയില്‍ ജി.എസ്.ടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കാന്‍ തീരുമാനിച്ചതായും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. കേരളം ഉന്നയിച്ച ലോട്ടറി വിഷയത്തില്‍ കൗണ്‍സില്‍ യോഗം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വേദിയായി. ഏറ്റവും ഉയര്‍ന്ന നികുതി തന്നെ ഈടാക്കണമെന്ന് കേരളം നിലപാടെടുത്തു. ഇതോടെ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന ലോട്ടറിയ്ക്ക് പന്ത്രണ്ട് ശതമാനവും സ്വകാര്യ ലോട്ടറിയ്ക്ക് 28 ശതമാനവും ഈടാക്കാന്‍ ധാരണയായി. 

7500 രൂപയ്ക്ക് മുകളിലുള്ള ഹോട്ടല്‍ മുറിയുടെ നികുതി 28 ല്‍ നിന്നും 18 ശതമാനമാക്കി കുറച്ചു. 7500 രൂപയില്‍ താഴെ വാടകയുള്ള മുറികള്‍ക്ക് 12 ശതമാനമാണ് നികുതി. 

ഐ.റ്റി അനുബന്ധ സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കാത്തത് മൂലം ജി.എസ്.ടിയില്‍ റിട്ടേണ്‍സ് സമര്‍പ്പിക്കുന്നതിന് രണ്ട് മാസത്തെ ഇളവ് വ്യാപാരികള്‍ നല്‍കി. ജി.എസ്.ടി നടപ്പിലാക്കുന്നതിലൂടെ കന്പനികള്‍ കൊള്ളലാഭം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ലാഭ വിരുദ്ധ ചട്ടങ്ങള്‍ക്കും ഡല്‍ഹിയില്‍ ചേര്‍ന്ന കൗണ്‍സില്‍ അംഗീകാരം നല്‍കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :