സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി കോൺഗ്രസ് പിന്തുണയോടെ രാജ്യസഭയിലെത്തുന്നതിനെ എതിർത്ത് സി.പി.എം കേരള ഘടകം. കോൺഗ്രസുമായും ബി.ജെ.പിയുമായും സഹകരിക്കേണ്ടതില്ലെന്നാണ് പാർട്ടി കോൺഗ്രസ് തീരുമാനമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിൽ കലാപത്തിന് അഹ്വാനം ചെയ്തതായും ഷാ മതമേലധ്യക്ഷന്മാരെ കണ്ടതുകൊണ്ടു ന്യൂനപക്ഷങ്ങൾ ബി.ജെ.പിക്കൊപ്പം പോകില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.
Advertisement