E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

സുഷമ സ്വരാജ് അടുത്ത രാഷ്ട്രപതി ആകണമെന്ന് ആർഎസ്എസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sushma
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാഷ്ട്രപതി സ്ഥാനാർഥിത്വത്തിൽ ആർഎസ്എസിനു താൽപര്യം കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോടാണെന്നു സൂചന. കഴിഞ്ഞ ദിവസം നാഗ്പുരിൽ ആർഎസ്എസ് നേതാക്കളുമായി ബിജെപി അധ്യക്ഷൻ അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രപതി– ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്, കേന്ദ്രമന്ത്രിസഭ– ബിജെപി ദേശീയ ഭാരവാഹി പുനഃസംഘടന വിഷയങ്ങൾ ചർച്ച ചെയ്തു. 

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്, ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി എന്നിവരുമായാണു അമിത് ഷാ ചർച്ച നടത്തിയത്. ആർഎസ്എസ് നിർദേശങ്ങൾ ബിജെപി കേന്ദ്ര കോർ ഗ്രൂപ്പിലും എൻഡിഎയിലും ചർച്ചചെയ്തശേഷമാകും അന്തിമ തീരുമാനം. 

വിദേശകാര്യ മന്ത്രിയെന്ന നിലയിൽ സുഷമയുടെ മികച്ച പ്രകടനവും രാജ്യാന്തരതലത്തിലെ ഖ്യാതിയും സംഘപരിവാറിൽ മതിപ്പുളവാക്കിയിട്ടുണ്ട്. സുഷമ സ്വരാജിന്റെ ‘മാതൃ’ പ്രതിച്ഛായയും ബിജെപി ഇതരകക്ഷികൾക്കിടയിലുള്ള സ്വീകാര്യതയും രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ അനുകൂല ഘടകമാകുമെന്ന വിലയിരുത്തലുമുണ്ട്. 

ബിജെപിയുമായി ഇടഞ്ഞു നിൽക്കുന്ന എൻഡിഎ സഖ്യകക്ഷിയായ ശിവസേനയും സുഷമയുമായി അടുപ്പത്തിലാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കു വ്യക്തമായ മേൽക്കൈയുള്ള സാഹചര്യത്തിൽ സ്വതന്ത്ര പ്രതിച്ഛായയുള്ള സ്ഥാനാർഥിയെ ആശ്രയിക്കേണ്ടതില്ലെന്നും ബിജെപി നേതൃനിരയിൽനിന്നു സ്ഥാനാർഥിയെ നിയോഗിക്കണമെന്നുമാണ് ആർഎസ്എസ് നിർദേശം. 

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദലിത്, ആദിവാസി വിഭാഗങ്ങളിൽനിന്നുള്ള സ്ഥാനാർഥിയാകും പാർട്ടി വിപുലീകരണത്തിനു സഹായകമെന്ന വാദം ആർഎസ്എസ് നേതൃത്വം ഗൗരവത്തിലെടുത്തിട്ടില്ലെന്നാണു സൂചന. കേന്ദ്രമന്ത്രി ധാവർ ചന്ദ് ഗെലോട്ടിനെയോ ജാർഖണ്ഡ് ഗവർണർ ദ്രൗപതി മുർമുവിനെയോ രാഷ്ട്രപതി സ്ഥാനാർഥിയാക്കണമെന്ന പ്രചാരണത്തിന് ആധാരം ദലിത്, ആദിവാസി പരിഗണനയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു രാഷ്ട്രീയമായി തലവേദനയാകാത്ത തരത്തിൽ രാഷ്ട്രപതി സ്ഥാനാർഥിയെ നിർണയിക്കാനുള്ള തന്ത്രമെന്ന തരത്തിലാണ് ദലിത്, ആദിവാസി സ്ഥാനാർഥി വാദത്തെ ആർഎസ്എസ് നേതൃത്വം കാണുന്നത്. രാഷ്ട്രപതി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന വനിതകളിൽ സുഷമ സ്വരാജും ലോക്സഭാ സ്പീക്കർ സുമിത്ര മഹാജനും ബ്രാഹ്മണ വിഭാഗത്തിലുള്ളവരാണ്. 

ജാതി സമവാക്യം ഇരുവർക്കും എതിരാണെങ്കിലും രാഷ്ട്രപതി പദവിക്കു യോജിച്ച വ്യക്തിപ്രഭാവം അനുകൂല ഘടകമാണ്. കേന്ദ്രമന്ത്രിസഭയിൽനിന്നു വെങ്കയ്യ നായിഡുവിന്റെ പേരും രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനാർഥിത്വ ചർച്ചകളിൽ സജീവമാണ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കു പ്രതിരോധമന്ത്രി സ്ഥാനം നൽകണമെന്നും ബിജെപി ജനറൽ സെക്രട്ടറി റാം മാധവിനെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നും ആർഎസ്എസ് നേതൃത്വത്തിനു താൽപര്യമുണ്ട്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനാർഥികളെ കേന്ദ്രമന്ത്രിസഭയിൽനിന്നു നിയോഗിക്കേണ്ടി വരുമെന്ന സൂചനകളുടെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രിസഭ, ബിജെപി ദേശീയ ഭാരവാഹി പുനഃസംഘടന രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകൾ കഴിയും വരെ നീണ്ടു പോയേക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :