E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

കശ്മീരില്‍ സൈന്യത്തെ കല്ലെറിയുന്നവര്‍ നടത്തുന്നത് വൃത്തികെട്ട യുദ്ധം: കരസേന മേധാവി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കശ്മീരിലെ കുപ്്വാരയില്‍ ജനവാസകേന്ദ്രത്തിനു നേരെയുണ്ടായ പാക് വെടിവയ്പ്പില്‍ ഒരു നാട്ടുകാരന്‍ മരിച്ചു. ഒരാള്‍ക്കു പരുക്കേറ്റു. പൂഞ്ചില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. അതേസമയം, കശ്മീരിലെ വൃത്തികെട്ട യുദ്ധത്തിന് പരിഹാരം കാണാന്‍ സൈന്യം പുതിയ വഴി തേടുമെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. 

സൈനിക പോസ്റ്റുകള്‍ക്കൊപ്പം ജനവാസകേന്ദ്രങ്ങള്‍ കൂടി ലക്ഷ്യമിട്ടാണ് പാക് റേഞ്ചേഴ്സിന്‍റെ വെടിവയ്പ്പ്. കുപ്്വാരയിലെ കേരന്‍ മേഖലയിലുണ്ടായ വെടിവയ്പ്പിലാണ്, കരസേനയ്ക്കു സഹായം ചെയ്തുവന്ന നാട്ടുകാരനായ യുവാവ് കൊല്ലപ്പെട്ടത്. ഒരാള്‍ക്കു പരുക്കേറ്റു. പാക് സൈന്യത്തിന്‍റെ പിന്തുണയോടെ പൂഞ്ച് ജില്ലയിലെ കൃഷ്ണഗട്ടി മേഖലയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. കൃഷ്ണഘട്ടിയില്‍ ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കി. അതേസമയം, കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്നു രക്ഷപെടാന്‍ യുവാവിനെ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിയിട്ട ് കവചം തീര്‍ത്ത സംഭവത്തെ കരസേന മേധാവി ബിപിന്‍ റാവത്ത് ന്യായീകരിച്ചു. 

കശ്മീരിലെ പ്രതിഷേധക്കാര്‍ പെട്രോള്‍ ബോംബും കല്ലേറും നടത്തുമ്പോള്‍ സൈന്യത്തോട് കൈയും കെട്ടിയിരിന്നോളൂ എന്ന് പറയാനാവില്ലെന്ന് കരസേന മേധാവി പറഞ്ഞു. സൈന്യത്തിന്‍റെ ആത്മവീര്യം കെടാതെ മുന്നോട്ടു നയിക്കുമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. 

ഹിസ്ബുള്‍ ഭീകരന്‍ സബ്സര്‍ഭട്ട്, സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍കൊല്ലപ്പെട്ടതിനു പിന്നാലെയുണ്ടായ സംഘര്‍ഷത്തിന് ഇന്ന് അയവു വന്നിട്ടുണ്ട്. സൈനിക നടപടിക്കെതിരെ ഹുറിയത്ത് കോണ്‍ഫറന്‍സ് ആഹ്വാനം ചെയ്ത ബന്ദില്‍ ജനജീവിതം സ്തംഭിച്ചു. താഴ്വരയിലെ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി. സംഘര്‍ഷം കണക്കിലെടുത്ത് ശ്രീനഗറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ഹിസ്ബുള്‍ ഭീകരനായ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം നൂറ്റന്പത് ദിവസത്തോളം നീണ്ടിരുന്നു. അതിനാല്‍ തന്നെ, സംഘര്‍ഷം വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളാണ് സൈന്യം സ്വീകരിച്ചിരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :