രാജ്യത്ത് ആദ്യമായി ഐ.ടി മേഖലയില്‍ തൊഴിലാളി യൂണിയന് രൂപീകരിക്കുന്നു. പ്രമുഖ കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന സാഹചര്യത്തിലാണ് ഐ.ടി ജീവനക്കാര്‍ സംഘടിക്കുന്നത്.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോറം ഫോര്‍ ഇന്‍ഫര്‍മേഷന്‍ െടക്നോളജി എംപ്ലോയീസ് എന്ന കൂട്ടായ്മയാണ് യൂണിയനായി രജിസ്റ്റര്‍ ചെയ്യാന്‍ ഒരുങ്ങുന്നത്. 2008 മുതല്‍ ഐ ടി ജീവനക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന കൂട്ടായ്മയാണിത്. കൊഗ്നിസന്റ് , വിപ്രോ തുടങ്ങിയ കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടത് അനധികൃതമായാണെന്ന് ചൂണ്ടിക്കാട്ടി ഫോറം ചെന്നൈയില്‍ നിയമപോരാട്ടം നടത്തുന്നുമുണ്ട് ആയിരത്തിലേറെ ഒണ്‍ലൈന്‍ മെമ്പര്‍മാരുള്ള കൂട്ടായ്മ കൊച്ചി, ചെന്നൈ, ബെംഗളൂരു, പുനെ ഉള്‍പ്പടെ ഒന്‍പത് നഗരങ്ങളില്‍ സജീവമാണ്.അഞ്ചുമാസത്തിനകം രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കും. അന്‍പതിലേറെ ഐ ടി കമ്പനികളില്‍ നിന്നുള്ള ജീവനക്കാരാണ് നിലവില്‍ കൂട്ടായ്മയില്‍ അംഗങ്ങളായുള്ളത്. ഈ സാമ്പത്തിക ഐ ടി മേഖലയില്‍ ഒന്നരലക്ഷം മുതല്‍ രണ്ടുലക്ഷം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് യൂണിയന് രൂപീകരിക്കാന്‍ ഐ ടി ജീവനക്കാര്‍ ഒരുങ്ങുന്നത്.