E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

കല്‍ക്കരി കുംഭകോണക്കേസ്: മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് രണ്ടുവര്‍ഷം തടവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കല്‍ക്കരി കുംഭകോണക്കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി.ഗുപ്ത അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചു. ഡല്‍ഹി സിബിഐ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. മധ്യപ്രദേശിലെ കല്‍ക്കരിപ്പാടലേലത്തില്‍ വന്‍ക്രമക്കേട് നടത്തിയെന്ന കേസിലാണ് ശിക്ഷ.

മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി.ഗുപ്ത, മുന്‍ ജോയിന്‍റ് സെക്രട്ടറി കെ.എസ്.ക്രൊഫ, മുന്‍ ഡയറക്ടര്‍ കെ.സി.സമരിയ എന്നിവരെയാണ് ഡല്‍ഹി സിബിഐ കോടതി ശിക്ഷിച്ചത്. മൂന്നു പ്രതികള്‍ക്കും അഴിമതിനിരോധന നിയമത്തില്‍ അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്ന് സിബിഐ വാദിച്ചെങ്കിലും, പ്രായാധിക്യം കണക്കിലെടുത്ത് രണ്ടുവര്‍ഷം മാത്രം വിധിക്കുകയായിരുന്നു. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയില്‍ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യവും അനുവദിച്ചു.

പ്രതികള്‍ വന്‍തട്ടിപ്പും വഞ്ചനയും അഴിമതിയും നടത്തിയതായി കോടതി കണ്ടെത്തിയിരുന്നു. കഴിഞ്ഞ യുപിഎ ഭരണക്കാലത്ത് നടന്ന കല്‍ക്കരി കുംഭക്കോണം വന്‍വിവാദമായ പശ്ചാത്തലത്തിലാണ് കല്‍ക്കരി സെക്രട്ടറി അടക്കമുളളവര്‍ക്കെതിരെ സിബിഐ അന്വേഷണം ആരംഭിച്ചത്. മധ്യപ്രദേശ് രുദ്രാപുര്‍ മേഖലയിലെ കല്‍ക്കരിപ്പാടലേലത്തില്‍ വന്‍ക്രമക്കേട് നടത്തിയെന്ന കേസിലാണ് ഇപ്പോഴത്തെ ശിക്ഷ. പത്തുകേസുകളില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി പ്രതിയാണ്. സംയുക്ത വിചാരണ നടത്തണമെന്ന ഗുപ്തയുടെ ആവശ്യം സുപ്രീംകോടതി തളളിയിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :